മലയാള സിനിമയിലെ രണ്ട് ഒടിയന്മാര്‍ക്ക് ശേഷം മൂന്നാമനും എത്തുന്നു

രാഹുല്‍ സദാശിവനാണ് ചിത്രത്തിന്റെ സംവിധായകന്‍

മലയാള സിനിമയിലെ രണ്ട് ഒടിയന്മാര്‍ക്ക് ശേഷം മൂന്നാമനും എത്തുന്നു
dot image

റെഡ് റെയ്ന്‍, ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നിവയ്ക്ക് ശേഷം പ്രേക്ഷകരെ ഭയപ്പെടുത്താന്‍ വീണ്ടും സംവിധായകന്‍ രാഹുല്‍ സദാശിവനെത്തുന്നു. ഒടിയന്‍ എന്ന ചിത്രവുമായാണ് എത്തുന്നത്. പൃഥ്വിരാജും മഞ്ജു വാര്യറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ പേര് 'ഒടിയന്‍' എന്നാണെന്ന് അനൗണ്‍സ്‌മെന്റ് ചെയ്തതിനു ശേഷം മലയാള സിനിമയിലെ മുന്‍ ഒടിയന്മാരെ കുറിച്ചുള്ള ചര്‍ച്ചകളും ചൂടു പിടിക്കുകയാണ്.

മലയാളത്തില്‍ ആദ്യത്തെ ഒടിയന്‍ എത്തുന്നത് മോഹന്‍ലാല്‍ നായകനായി എത്തിയ 2018ലെ ഒടിയനാണ്. മാണിക്യന്‍ ഒടിയന്‍ എന്നായിരുന്നു ചിത്രത്തിലെ നായക കഥാപാത്രത്തിന്‍റെ പേരി. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മോഹന്‍ലാലിന്റെ വെറൈറ്റി ലുക്ക് ഒരുപാട് ട്രോളുകള്‍ക്കു കാരണമായിരുന്നു. വന്‍ ഹൈപ്പില്‍ എത്തിയ ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. സംവിധായകന്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ചിത്രം ഇഷ്ടമായെന്ന തരത്തിലും പ്രേക്ഷകരില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു.

മലയാള സിനിമയിലെ അടുത്ത ഒടിയനെത്തിയത് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലായിരുന്നു. ഡൊമിനിക് അരുണ്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച ചാര്‍ളി എന്ന കഥാപാത്രം ഒടിയനെ ആസ്പദമാക്കിയായിരുന്നു സംവിധായകന്‍ സൃഷ്ടിച്ചത്. സിനിമയില്‍ കുറച്ചു നേരമെ ആ ക്യാരക്ടര്‍ കാണാന്‍ സാധിക്കുമെങ്കിലും വന്‍ സ്വീകാര്യതയാണ് കഥാപാത്രത്തിന് ലഭിച്ചത്. ലോകയുടെ അടുത്ത ചാപ്റ്ററിലും ഒടിയന്‍ ഉണ്ടാകും.

ഇപ്പോഴിതാ രാഹുല്‍ സദാശിവന്റെ ചിത്രത്തിലെ ഒടിയന്‍ എങ്ങനെ ആയിരിക്കുമെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പൃഥ്വിരാജ് ആണോ മഞ്ജുവാര്യരാണോ ചിത്രത്തില്‍ ഒടിയനായി എത്തുക എന്ന രീതിയിലുള്ള ചര്‍ച്ചകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്. കരണ്‍ ജോഹാറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമാ പ്രേമികളുടെ പ്രതീക്ഷ ഒരുപടി മുകളിലാണ്.

Content Highlights: After Mohanlal and Dulquer, Prithviraj is also coming as Odiyan. Rahul Sadasivan's new films stirrs conversations about the old portrayals of Odiyan in Malayalam cinema

dot image
To advertise here,contact us
dot image