

നടനായും സംവിധായകനായും തിളങ്ങിയ ആളാണ് ധ്യാൻ ശ്രീനിവാസൻ. നിവിൻ പോളിയെ നായകനാക്കി ധ്യാൻ ഒരുക്കിയ ലവ് ആക്ഷൻ ഡ്രാമ വൻ വിജയമായിരുന്നു. ധ്യാനിന്റെ അടുത്ത സംവിധാന സംരംഭത്തെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് നിർമാതാവ് വിശാഖ് സുബ്രമണ്യം.

'ഒന്ന് രണ്ട് കഥകൾ പൃഥ്വിരാജുമായി ധ്യാൻ ഡിസ്കസ് ചെയ്തിട്ടുണ്ട്. ധ്യാൻ അടുത്തതായി സംവിധാനം ചെയ്യുന്നത് ഏതാണെന്ന് കാത്തിരിക്കുകയാണ്. ഒരേ സമയം മൂന്ന് നാല് സ്ക്രിപ്റ്റുകളുടെ വർക്ക് നടക്കുന്നുണ്ട്. അതിൽ ഏതാകും ആദ്യം വരുന്നതെന്ന് അറിയില്ല. ഒപ്പം ധ്യാൻ നിർമാണ കമ്പനി ലോഞ്ച് ചെയ്യുന്നുണ്ട്. ഞാൻ എല്ലാവരും ആ സിനിമയുടെ ഭാഗമാണ്', വിശാഖിന്റെ വാക്കുകൾ. ഭീഷ്മർ ആണ് അവസാനം പുറത്തുവന്ന ധ്യാൻ ചിത്രം.
മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Dhyan is Currently working on 3 scripts simultaneously including one with Prithviraj Sukumaran and now planning to start his own production house too 👏❤️ pic.twitter.com/gCGQZvJIM0
— Rahul D (@RahulD33154) May 23, 2026
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിൻ രാജും, 'പാൽനിലാ പുഞ്ചിരി' എന്ന ഗാനത്തിന് കെ. എ. ലത്തീഫും സംഗീതം നൽകിയിരിക്കുന്നു.
Content Highlights: Director Vishakh stated that several script projects are currently under development. He also confirmed discussions with actors Prithviraj and Dhyan Sreenivasan regarding potential collaborations and upcoming film ideas.