അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേരായിരുന്നു എസ്തർ എന്ന് ലാൽ അങ്കിൾ, പ്രണവിനോട് ഞാൻ ഇത് ചോദിച്ചു: എസ്തർ

'ലാൽ അങ്കിൾ ജാഗ്വർ കാറൊക്കെ കൊടുത്തുവിട്ടിരുന്നെങ്കിലും പ്രണവ് ക്രൂവിന്റെ ബസിലാണ് പോയിരുന്നത്. ജീത്തു സാറായിരുന്നു ആ കാർ ഓടിച്ചിരുന്നത്'

അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേരായിരുന്നു എസ്തർ എന്ന് ലാൽ അങ്കിൾ, പ്രണവിനോട് ഞാൻ ഇത് ചോദിച്ചു: എസ്തർ
dot image

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മോഹൻലാലിന്റെ മകൻ കൂടിയായ പ്രണവ് മോഹൻലാൽ. വലിയ ഇടവേളകൾ എടുത്താണ് പ്രണവ് സിനിമകൾ ചെയ്യാറുള്ളതെങ്കിലും കുറഞ്ഞ നാളുകൾകൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാൻ പ്രണവ് മോഹൻലാലിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ക്യാമറയുടെ പിന്നണിയിലും പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്. ജീത്തു ജോസഫിനൊപ്പം വിവിധ ചിത്രങ്ങളിൽ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടായി ജോലി ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം.

സെറ്റിൽ വെച്ച് പ്രണവിനോട് സംസാരിച്ചതിനെ കുറിച്ചുള്ള രസകരമായ ചില ഓർമകൾ പങ്കുവെക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച എസ്തർ അനിൽ.

പ്രണവിന്റെ ഒരു ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു എന്ന് മോഹൻലാൽ ഒരിക്കൽ പറഞ്ഞതും അതേക്കുറിച്ച് പ്രണവിനോട് ഒരിക്കൽ ചോദിച്ചതിനെ കുറിച്ചും എസ്തർ പറയുന്നുണ്ട്. ദൃശ്യം 3യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് എസ്തർ ഇക്കാര്യങ്ങൾ പറഞ്ഞത്.

'പ്രണവ് മോഹൻലാൽ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന്റെ ക്രൂവിൽ ഉണ്ടായിരുന്നു. അസിസ്റ്റന്റ് ഡയറക്ടായിരുന്നു. ക്ലാപ് ബോർഡ് കൈകാര്യം ചെയ്യുന്നയാളായിരുന്നു. കേരളത്തിലായിരുന്നു പാപനാശത്തിന്റെ ഷൂട്ടെങ്കിലും തമിഴ് ക്രൂവായിരുന്നു അധികവും. മോഹൻലാലിന്റെ മകൻ സെറ്റിലുണ്ടെന്ന് അവർ അറിഞ്ഞു. അദ്ദേഹത്തെ കാണാനായി അവർ കുറച്ച് പേർ വന്നു.

അവർ തിരഞ്ഞു നടന്നിട്ട് അപ്പുവിനെ കാണുന്നില്ല. അപ്പോഴാണ് ഒരാൾ നിലത്തിരിക്കുന്ന പ്രണവിനെ അവർക്ക് ചൂണ്ടിക്കാണിച്ച് കൊടുക്കുന്നത്. മുടിയൊക്കെ നീട്ടി, ലാൽ അങ്കിൾ ഇട്ടിരുന്ന ഒരു ലൂസ് ഷർട്ടുമിട്ട് നിലത്തിരിക്കുന്ന ആളാണ് മോഹൻലാലിന്റെ മകൻ എന്ന് വിശ്വിസിക്കാൻ അവർക്ക് പ്രയാസമായിരുന്നു. ആ ഷർട്ടിൽ എന്തോ കീറലുമുണ്ടായിരുന്നു.

ലാൽ അങ്കിൾ ജാഗ്വർ കാറൊക്കെ കൊടുത്തുവിട്ടിരുന്നെങ്കിലും പ്രണവ് ക്രൂവിന്റെ ബസിലാണ് പോയിരുന്നത്. ജീത്തു സാറായിരുന്നു ആ കാർ ഓടിച്ചിരുന്നത്. പ്രണവ് അധികം സംസാരിക്കാത്ത ആളായിരുന്നു, ഞാനും വളരെ ചെറുതായിരുന്നു. അതുകൊണ്ട് വളരെ കുറച്ചേ നമ്മൾ തമ്മിൽ സംസാരിച്ചിട്ടുള്ളു. പ്രണവിന്റെ ഒരു ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു. അതേകുറിച്ച് ഞാൻ പ്രണവിനോട് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നായിരുന്നു അദ്ദേഹം ചിരിച്ചുകൊണ്ട് മറുചോദ്യം ചോദിച്ചത്.

അത് ലാൽ അങ്കിൾ ഒരിക്കൽ എന്നോട് പറഞ്ഞതാണ്. ഒരു നാൾ വരും എന്ന രണ്ടാമത്തെ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് എസ്തർ എന്ന പേര് മലയാളികൾക്കിടയിൽ അത്ര പരിചിതമല്ലല്ലോ അതുകൊണ്ട് പേര് മാറ്റണോ എന്നൊരു ചർച്ച വന്നിരുന്നു. മണിയൻപിള്ള രാജു അങ്കിൾ അപ്പോൾ ലാൽ അങ്കിളിനോട് അതേകുറിച്ച് ചോദിച്ചു. അങ്ങനെയൊരു രീതി സിനിമയിൽ ഉണ്ടല്ലോ. ഞാനാണെങ്കിൽ എന്റെ പേര് മാറ്റല്ലേ എന്ന് മനസിൽ ഇങ്ങനെ കരുതുകയായിരുന്നു. അപ്പോഴാണ് ലാൽ അങ്കിൾ പറഞ്ഞു, ' എസ്തർ നല്ല പേരല്ലേ, അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേരാണ് എസ്തർ. അത് വെച്ചോളൂ മാറ്റേണ്ട,' എന്ന് പറഞ്ഞു. ഇതേ കുറിച്ചാണ് പിന്നീട് ഞാൻ പ്രണവിനോട് ചോദിച്ചത്,' എസ്തർ പറഞ്ഞു.

Content Highlights: Esther Anil says Mohanlal once told her that his son Pranav Mohanlal's then girlfriend's name was also Esther. She also shares working with Pranav Mohanlal in Drishyam Tamil remake

dot image
To advertise here,contact us
dot image