അന്ന് 'മുഖ്യമന്ത്രി' സ്ഥാനം വേണ്ടെന്ന് വെച്ചു, ഇന്ന് ആ പദവിയ്ക്കായി കാത്ത് വിജയ്

ഈ സിനിമയിൽ മുഖ്യമന്ത്രി ആകാനുള്ള വേഷം വിജയ് ഒരിക്കൽ നിരസിച്ചിരുന്നു. അന്ന് റൊമാന്റിക് വേഷങ്ങൾ ചെയ്തിരുന്ന വിജയ് തന്റെ ആരാധകർക്ക് ഈ വേഷം സ്വീകരിക്കാൻ പ്രയാസം ആകും എന്ന കാരണം കൊണ്ടാണ് നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ എത്തിയത്.

അന്ന് 'മുഖ്യമന്ത്രി' സ്ഥാനം വേണ്ടെന്ന് വെച്ചു, ഇന്ന് ആ പദവിയ്ക്കായി കാത്ത് വിജയ്
dot image

ചരിത്രനേട്ടവുമായി വിജയ് തമിഴ് രാഷ്ട്രീയത്തില്‍ കാലുകുത്തിയിരിക്കുകയാണ്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി രൂപീകരിച്ചിട്ട് വെറും രണ്ടേ രണ്ട് വര്‍ഷത്തിനുള്ളില്‍ വിജയ് സഫമാക്കിയിരിക്കുന്നത് ചരിത്രം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിയുടെ തമിഴക വെട്രി കഴകം 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾക്കാണ് തുടക്കമായിരിക്കുന്നത്. വിജയ് മുഖ്യമന്ത്രി ആകുമോ എന്നാണ് തമിഴ്നാട് ഉറ്റുനോക്കുന്നത്.

ജീവിതത്തില്‍ മുഖ്യമന്ത്രി സ്ഥാനം കണ്‍മുന്നില്‍ തെളിഞ്ഞു വരുന്ന വിജയ് കരിയറില്‍ ഒരിക്കല്‍ മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചിട്ടുണ്ട്. അതും ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയാകാനുള്ള അവസരം. വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് മുതല്‍വന്‍ ചിത്രം. ശങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മുതല്‍വന്‍. ഈ സിനിമയിൽ മുഖ്യമന്ത്രി ആകാനുള്ള വേഷം വിജയ് ഒരിക്കൽ നിരസിച്ചിരുന്നു. അന്ന് റൊമാന്റിക് വേഷങ്ങൾ ചെയ്തിരുന്ന വിജയ് തന്റെ ആരാധകർക്ക് ഈ വേഷം സ്വീകരിക്കാൻ പ്രയാസം ആകും എന്ന കാരണം കൊണ്ടാണ് നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ എത്തിയത്.

മുതല്‍വന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായ ശേഷം ശങ്കര്‍ നായകനായി ആദ്യം മനസില്‍ കണ്ടിരുന്നത് രജനികാന്തിനെയായിരുന്നു. രജനി നിരസിച്ചതോടെ ശങ്കര്‍ സമീപിച്ചത് വിജയ്‌യെയായിരുന്നു. എന്നാല്‍ വിജയ്‌യും ഒഴിഞ്ഞു മാറി. പിന്നീടാണ് ശങ്കര്‍ അര്‍ജുനെ സമീപിക്കുന്നതും അദ്ദേഹം ചിത്രം ചെയ്യാനേല്‍ക്കുന്നതും. ചിത്രം വന്‍ വിജമായി മാറുകയും ചെയ്തു. അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയും ചെയ്തു ചിത്രം. അതിന് ശേഷം ശങ്കറും വിജയ്‍യും ഒന്നിച്ച ചിത്രമായിരുന്നു നന്‍പന്‍. ഈ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ മുതല്‍വന്‍ ചെയ്യാന്‍ പറ്റാതെ പോയതിനെക്കുറിച്ച് വിജയ് സംസാരിച്ചിരുന്നു. 2019 ല്‍ ശങ്കറും വിജയ്‌യും മുതല്‍വന്‍ ടുവിന് വേണ്ടി ഒരുമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ യാതൊരു അപ്‌ഡേറ്റും ഉണ്ടായില്ല.

അതേസമയം, എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ് മണ്ണില്‍ അധികാരത്തിലെത്തുന്ന സിനിമാതാരമാകാന്‍ ഒരുങ്ങുകയാണ് വിജയ്. സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് തമിഴ് മക്കള്‍ക്കിടയിലേക്ക് ഇറങ്ങി വന്ന വിജയ് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കുകയാണ്. പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി വിജയ് മുന്നേറി.\

Content Highlights: Actor Vijay is once again at the center of political discussions after old reports resurfaced claiming he once declined a ‘Chief Minister’ role. The topic gained attention alongside renewed conversations about the film Mudhalvan and Vijay’s evolving political journey.

dot image
To advertise here,contact us
dot image