

മലയാളികളുടെ പ്രിയപ്പെട്ട കോംബോ ആണ് ജയറാമും ഉർവശിയും. നിരവധി ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് സ്‌ക്രീനിലെത്തി ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ഇവർ ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്. പാണ്ടിരാജ് ഒരുക്കുന്ന തമിഴ് സിനിമയ്ക്കായി ആണ് ജയറാം-ഉർവശി കോംബോ ഒന്നിക്കുന്നത്.
പരിമള ആൻഡ് കോ എന്നാണ് സിനിമയുടെ പേര്. ഒരു ക്രൈം കോമഡി ഴോണറിൽ ആണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ ടൈറ്റിൽ ടീസർ പുറത്തുവന്നു. ഫൺ എന്റർടൈനർ ആയിട്ടാണ് പ്രൊമോ ഒരുക്കിയിരിക്കുന്നത്. മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനിൽകുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ, പസംഗ ഫിലിംസിന്റെ ബാനറിൽ പാണ്ഡിരാജ് എന്നിവർ ഈ സിനിമ നിർമിക്കുന്നത്. ഫോട്ടോഗ്രാഫി ഡയറക്ടർ : ജോർജ്ജ് സി വില്യംസ് ഐഎസ്‌സി, സംഗീതം : ഫോക്സ്ൻ, എഡിറ്റർ : പ്രദീപ് ഇ രാഗവ്, കലാസംവിധാനം : ടി രാമലിംഗം, സ്റ്റണ്ട് മാസ്റ്റർ : കലൈ കിംഗ്സൺ എന്നിവരാണ് സിനിമയിലെ മറ്റു അണിയറപ്രവർത്തകർ.
നിത്യ മേനൻ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ തലൈവൻ തലൈവി ആണ് അവസാനമായി പുറത്തുവന്ന പാണ്ഡിരാജ് ചിത്രം. ബോക്സ് ഓഫീസിൽ നിന്ന് സിനിമ 100 കോടിക്ക് മുകളിൽ നേടിയിരുന്നു. യോഗി ബാബു സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2022-ൽ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ് സേതുപതിയും നിത്യയും വീണ്ടും ഒന്നിച്ച സിനിമയാണിത്. ലൈവൻ തലൈവിയുടെ ഛായാഗ്രാഹകൻ എം സുകുമാർ എഡിറ്റർ പ്രദീപ് ഇ രാഗവ് എന്നിവരാണ്. ജി. ശരവണനും സായ് സിദ്ധാർത്ഥും ആണ് സിനിമയുടെ കോ പ്രൊഡ്യൂസർ. തിയേറ്ററിൽ മികച്ച വിജയം നേടിയ സിനിമയ്ക്ക് ഒടിടിയിൽ ട്രോളുകൾ ലഭിച്ചിരുന്നു.
Content Highlights: Jayaram-urvashi combo Parimala and Co Teaser out now