

നാല് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീന്‍ ചിത്രം മധുവിധു. ഷറഫുദ്ദീനും കല്ല്യാണി പണിക്കരുമാണ് ചിത്രത്തില്‍ നായിക നായകന്മാരായി എത്തുന്നത്. മധുവിധുവിന്റെ പ്രേക്ഷകര്‍ കൂടുതലും കുട്ടികളും, കുടുംബങ്ങളും ആണെന്ന് പറയേണ്ടി വരും. ഷറഫുദ്ധീന്റെയും, അസീസ് നേടുമങ്ങാടിന്റെയും കോമഡി രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ വെക്കേഷന്‍ കാലത്ത് കുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെ തീയറ്ററില്‍ ചിരിച്ച് ആസ്വദിക്കാവുന്ന ഒരു സിനിമയായെന്ന അഭിപ്രായങ്ങള്‍ നേടിയെടുക്കുകയാണ് മധുവിധു.
അജിത് വിനായക ഫിലിംസാണ് ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. പന്ത്രണ്ടോളം സിനിമകള്‍ നിര്‍മ്മിച്ച അവരുടെ നിര്‍മ്മാണ കമ്പിനിയുടെ ഇന്നോളം ഉള്ളതില്‍ ഏറ്റവും വലിയ വിജയമാണ് മധുവിധു. നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബിബിന്‍ മോഹനും, ജയ് വിഷ്ണുവും ചേര്‍ന്നാണ്. ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയാകുന്ന മധുവിധുവില്‍ സായ്കുമാറും, ജഗദീഷും, അസീസ് നെടുമങ്ങാടും, സഞ്ജു മധുവും, വിനീത് തട്ടിലും, ബിന്ദു പണിക്കരും ഉള്‍പ്പടെയുള്ള വലിയൊരു താര നിര തന്നെയുണ്ട്. ശാന്തകുമാറും, മാളവിക കൃഷ്ണദാസുമാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.
ഷൈലോക്കിന് ശേഷം ബിബിന്‍ മോഹനും, മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയ് വിഷ്ണുവും ചേര്‍ന്ന് രചിച്ച ചിത്രമാണ് 'മധുവിധു'. ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'പൊന്മാന്‍', 'സര്‍ക്കീട്ട്', 'ഗഗനചാരി' അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിര്‍മാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഫാര്‍സ് ഫിലിംസ്.
ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തില്‍, സംഗീതം - ഹിഷാം അബ്ദുള്‍ വഹാബ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ ആന്‍ഡ് എഡിറ്റര്‍- ക്രിസ്റ്റി സെബാസ്ട്യന്‍, പ്രൊജക്റ്റ് ഡിസൈനര്‍ - രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം- ഔസേപ്പ് ജോണ്‍, കോസ്റ്റ്യൂം ഡിസൈനര്‍- ദിവ്യ ജോര്‍ജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്ദിരൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, വിഎഫ്എക്‌സ്- നോക്ക്‌റ്റേണല്‍ ഒക്‌റ്റേവ്, പബ്ലിസിറ്റി ഡിസൈന്‍ - യെല്ലോടൂത്ത് , മാര്‍ക്കറ്റിംഗ് - ബ്രിങ്‌ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ആരോമല്‍, പിആര്‍ഒ- ശബരി.
Content Highlights: Madhu Vidhu movie earns Rs 4.3 crores at global box office in four days