

മലയാള സിനിമയ്ക്ക് നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് ബിന്ദു പണിക്കർ. നടൻ സായി കുമാറാണ് ബിന്ദു പണിക്കരുടെ പങ്കാളി. ഇപ്പോഴിതാ ഇരുവരെയും കുറിച്ച് മകൾ കല്യാണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയ്ക്കും റീലുകൾ ചെയ്യാൻ ഭയങ്കര ഇഷ്ടമാണെന്നും എന്നാൽ ഇപ്പോൾ അവർ അഭിനയിച്ച സിനിമയിലെ ഡയലോഗ് പറയുമ്പോൾ പോലും പഴയ മോഡുലേഷൻ വരുന്നില്ലെന്നും കല്യാണി പറയുന്നു. ശബ്ദം വരെ മാറിയെന്നും കല്യാണി പറഞ്ഞു.
'മെെ ബോസ് എന്ന സിനിമയിലെ കഥാപാത്രം പോലെ തന്നെയാണ് യഥാർത്ഥ ജീവിതത്തിലും സായിച്ചൻ. അച്ഛൻ കർക്കശക്കാരനായിരിക്കുമല്ലോ എന്ന് എല്ലാവരും ചോദിക്കും. പക്ഷെ അല്ല. വളരെ ചിൽ ആണ്. കോമഡി പറയും. അച്ഛനും അമ്മയ്ക്കും റീലുകൾ ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്. അവർ പിള്ളേരെ പോലെയാണ് റീൽ ചെയ്യുമ്പോൾ. ശ്രീകൃഷ്ണപുരത്തെ വിശേഷങ്ങൾ എന്ന സിനിമയിലേത് പോലുള്ള മോഡുലേഷൻ അമ്മയ്ക്ക് ഇപ്പോൾ പറ്റില്ലെന്ന് ഞാൻ ആലോചിക്കും. അത് പോലെയല്ല അമ്മ ചെയ്ത് വെച്ചതെന്ന് റീൽ എടുക്കുമ്പോൾ ഞാൻ പറയും. വർഷം കുറേ ആയില്ലേ മോളെ ഇത് അത് പോലെ ചെയ്യാൻ പറ്റുന്നില്ല എന്ന് അമ്മ പറയും. ശബ്ദം വരെ മാറി.
അമ്മ പെർഫോം ചെയ്യുമ്പോൾ ഹെെ പിച്ചിലാണ് സംസാരിക്കുക. അമ്മ ചെയ്തതിൽ എനിക്കിഷ്ടപ്പെട്ട സിനിമ റോഷാക്ക് ആണ്. സുശീല എന്ന കഥാപാത്രത്തിനുള്ള ഡെപ്ത് ഭീകരമാണ്. അമ്മയുടെ മകളായതിൽ അഭിമാനമാണ്. ഇപ്പോഴും ഞാൻ കാണുന്ന സിനിമയാണത്. എങ്ങനെയാണ് അമ്മ ആ വേഷം ചെയ്തതെന്ന് അറിയില്ലെന്നും കല്യാണി പണിക്കർ പറഞ്ഞു. വെറെെറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി,'കല്യാണി പറഞ്ഞു. മധുവിധു എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വരികയാണ് കല്യാണി പണിക്കർ. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
Content Highlights: Kalyani Bindu Panicker has opened up about the current condition of her mother, veteran actress Bindu Panicker. She revealed that Bindu Panicker is no longer able to perform in films the way she once did, pointing to the challenges that have affected her acting career.