

ധുരന്ദർ എന്ന വമ്പൻ വിജയത്തിലൂടെ ബോളിവുഡിൽ തന്റെ സ്ഥാനം തിരികെപ്പിടിച്ചിരിക്കുകയാണ് രൺവീർ സിങ്. ചിത്രം ഏഴ് ദിവസം കൊണ്ട് 1000 കോടിയാണ് നേടിയിരിക്കുന്നത്. ചിത്രത്തിലെ രൺവീറിന്റെ പ്രകടനത്തിന് വലിയ കയ്യടികൾ ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ നടന്റെ ഒരു പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടന്റെ ആദ്യകാല കഷ്ടപ്പാടുകളെക്കുറിച്ച് അമ്മ മനസുതുറക്കുന്ന വീഡിയോ ആണ് വീണ്ടും ചർച്ചയാകുന്നത്.
'അവൻ വീട്ടിൽ വന്ന് പറയും അമ്മേ ഇന്നൊരു മോശം ദിവസമായിരുന്നു എന്ന്. ഒരു അമ്മയായതിനാൽ, അവൻ എന്തിനെക്കുറിച്ചോ അസ്വസ്ഥനാണെന്ന് നമുക്ക് മനസ്സിലാകും. ആ സമയത്ത് രൺവീർ പലതും അനുഭവിച്ചിരുന്നു. അതിൽ നിന്നെല്ലാം നമ്മളെ സംരക്ഷിക്കുകയും ചെയ്യും. ആ സമയത്ത് രൺവീർ ഞങ്ങളെ എല്ലാ വേദനകളിൽ നിന്നും നിരസിക്കലുകളിൽ നിന്നും കേൾക്കേണ്ടി വന്ന അഭിപ്രായങ്ങളിൽ നിന്നും സംരക്ഷിച്ചു. ഇപ്പോൾ രൺവീറിന് പറയാനുള്ളത് കേട്ടുകഴിഞ്ഞാൽ, അവൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകും അവൻ വളരെ ദൂരം പിന്നിട്ടിരിക്കുന്നു', അമ്മയുടെ വാക്കുകൾ. അമ്മയുടെ വാക്കുകൾ കേട്ടയുടൻ രൺവീർ വികാരാധീനനാകുന്നതും വീഡിയോയിൽ കാണാം. സിമി ഗരേവാളിന്റെ ഷോയിൽ പങ്കെടുത്തതായിരുന്നു രൺവീറും മാതാപിതാക്കളും.
RANVEER SINGH CRIED. 💔
— CineAlpha (@CineAlpha1) March 24, 2026
Ranveer broke down as his mother spoke about his struggles and the countless rejections he faced. pic.twitter.com/eULB6erPrR
2010 ൽ ബാൻഡ് ബാജാ ബരാത്ത് എന്ന സിനിമയിലൂടെയാണ് രൺവീർ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു. തുടർന്നെത്തിയ നടന്റെ എല്ലാ സിനിമകളും ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങളായിരുന്നു. അതേസമയം, ധുരന്ദർ 1000 കോടിയും കടന്നു മുന്നേറുകയാണ്. ഏറ്റവും കൂടുതല്‍ പ്രീമിയര്‍ കളക്ഷന്‍ ലഭിച്ച ഇന്ത്യന്‍ ചിത്രമായി മാറിയ 'ധുരന്ദര്‍ 2', ഏറ്റവും വലിയ ഓപ്പണിംഗ് ഡേ, ആദ്യ ശനിയാഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം, ആദ്യ ഞായറാഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം എന്നീ റെക്കോര്‍ഡുകളും സ്ഥാപിച്ചു. ആഗോള തലത്തില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ വീക്കെന്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയ 'ധുരന്ദര്‍ 2' ഈ ഫ്രാഞ്ചൈസിനെ കൊണ്ട് പോയത് ഇന്ത്യന്‍ സിനിമയുടെ നെറുകയിലേക്കാണ്.
Content Highlights: Ranveer singh's mother talks about the struggles he had to face in the initial days of his career