ഞങ്ങൾ ഒരു ഇറിട്ടേറ്റിങ് കപ്പിള്‍ ആണ്, രാജ് ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് പറ്റില്ല: സാമന്ത

ആമസോൺ പ്രൈമിന്റെ സീരീസ് ആയ ഫാമിലി മാൻ സീസൺ 2 വിലാണ് സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്

ഞങ്ങൾ ഒരു ഇറിട്ടേറ്റിങ് കപ്പിള്‍ ആണ്, രാജ് ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് പറ്റില്ല: സാമന്ത
dot image

നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും ഇക്കഴിഞ്ഞ ഡിസംബറിൽ ആണ് വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ചാണ് വിവാഹം നടന്നത്. ഇപ്പോഴിതാ രാജിനെക്കുറിച്ച് സാമന്ത പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. തങ്ങൾ ഒരു ഇറിട്ടേറ്റിങ് കപ്പിള്‍ ആണെന്നും ഒരു ദിവസം പോലും തനിക്ക് രാജ് ഇല്ലാതെ പറ്റില്ലെന്നും സാമന്ത പറയുന്നു.

'അവസാനം എല്ലാം കഴിഞ്ഞ് ഞാനൊരു നല്ല വ്യക്തിയായി, അതിന് കാരണം എന്റെ ഭര്‍ത്താവ് രാജ് നിഡിമോരു തന്നെയാണ്. ഞങ്ങള്‍ ശരിക്കും ഇറിട്ടേറ്റിങ് കപ്പിള്‍ ആണ്, അങ്ങനെയുള്ളവര്‍ എല്ലാം ഒരുമിച്ചാണ് ചെയ്യുന്നത്. ജോലി ചെയ്യുന്നത്, എന്തെങ്കിലും ഗെയിം കളിക്കുന്നത്, വര്‍ക്കൗട്ട് ചെയ്യുന്നത് അങ്ങനെ എല്ലാം. ശരിക്കും ഞങ്ങളതൊക്കെയും ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല, രാജിന്റെ സാന്നിധ്യം എന്നെ നല്ല ഒരു വ്യക്തി മാത്രമല്ല, ഒരു അഭിനേത്രി കൂടെയാക്കുന്നു', സാമന്തയുടെ വാക്കുകൾ.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആമസോൺ പ്രൈമിന്റെ സീരീസ് ആയ ഫാമിലി മാൻ സീസൺ 2 വിലാണ് സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. സീരിസിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്. അതേസമയം, ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് രാജ് ആൻഡ് ഡികെ കോമ്പോ. എ ജന്റിൽമാൻ, ഫാമിലി മാൻ, സ്ത്രീ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ആണ് ഇവർ ഒരുക്കിയിട്ടുള്ളത്.

samantha

വിജയ് ദേവരകൊണ്ട് ചിത്രം ഖുഷി ആണ് സാമന്ത നായികയായി എത്തിയ അവസാന ചിത്രം. ശിവ നിർവാണ ഒരുക്കിയ സിനിമ ഒരു റൊമാന്റിക് ഡ്രാമ ചിത്രമായിരുന്നു. ഭേദപ്പെട്ട പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ചിത്രത്തിലെ വിജയ്‍യുടെയും സാമന്തയുടെയും പ്രകടനങ്ങൾ ശ്രദ്ധ നേടിയിരുന്നു.

Content Highlights: we are an irritatting couple says samantha about her life with director raj nidimoru

dot image
To advertise here,contact us
dot image