രാം ചരണ്‍- ബുചി ബാബു സന ചിത്രം 'പെദ്ധി' യുടെ പുത്തന്‍ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്

ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രില്‍ 30 ന്

രാം ചരണ്‍- ബുചി ബാബു സന ചിത്രം 'പെദ്ധി' യുടെ പുത്തന്‍ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്
dot image

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' യിലെ പുതിയ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്. 'പെദ്ധി പെഹല്‍വാന്‍' എന്ന പേരില്‍ മാസ്സ് അവതാരമായി രാം ചരണ്‍ എത്തുന്ന വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ ഗ്ലിമ്പ്‌സ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. 2026 ഏപ്രില്‍ 30 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക.

ചിത്രത്തിനായി രാം ചരണ്‍ നടത്തിയ വമ്പന്‍ ശാരീരിക പരിവര്‍ത്തനം ഈ ഗ്ലിമ്പ്‌സ് വീഡിയോയില്‍ ദൃശ്യമാണ്. ഒരു പെഹല്‍വാന്‍ ആയി ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് രാം ചരണ്‍ കഥാപാത്രത്തെ ഈ വീഡിയോയില്‍ അവതരിപ്പിക്കുന്നത്. ബലിഷ്ഠമായ ശരീരത്തോടെ, കയ്യില്‍ വമ്പന്‍ ഗദയും ഏന്തി, ഗുസ്തിയുടെ മുറകളുമായി എതിരാളികളെ നിലംപരിശാക്കുന്ന രാം ചരണിന്റെ മാസ്സ് സംഘട്ടനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്ന ഗ്ലിമ്പ്‌സ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. താന്‍ എപ്പോഴും കളിക്കുന്നത് ജയിക്കാന്‍ വേണ്ടി മാത്രമാണെന്ന സൂചന നല്‍കുന്ന രാം ചരണിന്റെ ഡയലോഗും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഈ ചിത്രത്തില്‍ ഒരു നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണ്‍- ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ് എന്നിവയും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ഈണം നല്‍കി പുറത്തു വന്ന, ചിത്രത്തിലെ 'ചികിരി ചികിരി' എന്ന ഗാനവും 'റായ് റായ് രാ രാ' എന്ന ഗാനവും ഇതിനോടകം ആഗോള തലത്തില്‍ സൂപ്പര്‍ ഹിറ്റുകളായി ട്രെന്‍ഡ് സെറ്ററുകളായി മാറിയിട്ടുണ്ട്. അസാധാരണമായ പ്രേക്ഷക പ്രതികരണമാണ് ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, നിര്‍മ്മാണം - വെങ്കട സതീഷ് കിലാരു, ബാനര്‍ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസര്‍ - ഇഷാന്‍ സക്‌സേന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം - രത്‌നവേലു, സംഗീതം - എ ആര്‍ റഹ്‌മാന്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി.

Content Highlights: New glimpse video of Ram Charan-Buchi Babu Sana's film 'Peddhi' out

dot image
To advertise here,contact us
dot image