

തമിഴ് യുവതാരം കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'യൂത്ത്' കേരളത്തിലും തകര്‍പ്പന്‍ വിജയം. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം പ്രദര്‍ശനം ആരംഭിച്ച യൂത്തിനും ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. വയലന്‍സും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെര്‍റ്റൈനെര്‍ ആണ് ചിത്രം എന്ന അഭിപ്രായമാണ് യൂത്തിനു ലഭിക്കുന്നത്. ആദ്യ ദിനം ലഭിച്ചതിലും കൂടുതല്‍ കളക്ഷന്‍ ആണ് ചിത്രത്തിന് നാലാം ദിനം ലഭിച്ചത് എന്നത് ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യതക്കു അടിവരയിടുന്നു. കുടുംബ പ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ടെന്‍ഷനും പിരിമുറുക്കങ്ങളും മറന്ന് ചിരിച്ചു ആസ്വദിച്ചു കാണാവുന്ന ഒരു സിനിമാനുഭവമാണ് യൂത്ത് സമ്മാനിക്കുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തില്‍ മികച്ച പ്രകടനവുമായി തിളങ്ങി നില്‍ക്കുന്നത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് ആണ് എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിലെ വളരെ നിര്‍ണ്ണായക കഥാപാത്രമായി, നായകനായ കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് അഭിനയിച്ചിരിക്കുന്നത്. നായകനായ കെന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. യുവത്വത്തിന്റെ, അവരുടെ ജീവിതത്തിന്റെ ആഘോഷം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ ഓരോരുത്തരും ഇഷ്ടപെടുന്ന രീതിയില്‍, സ്‌കൂള്‍ - കോളേജ് കാലഘട്ടവും അതിലുള്ള രസകരമായ നിമിഷങ്ങളും പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രം, ഒരു പക്കാ ഫണ്‍ പാക്കേജ് ആയാണ് അവര്‍ക്കു മുന്നിലെത്തിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോര്‍ത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവല്‍ എന്റെര്‍റ്റൈനെര്‍ തീയേറ്റര്‍ അനുഭവം ആണ് ചിത്രം സമ്മാനിക്കുന്നത്.
കേരളത്തിലെ തീയേറ്ററുകളില്‍ വമ്പന്‍ പ്രേക്ഷക പിന്തുണയോടെ ഹൗസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രേക്ഷകര്‍ക്കൊപ്പം നിരൂപകരും മികച്ച അഭിപ്രായം നല്‍കുന്ന ചിത്രം, ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. മലയാളി താരം അനിഷ്മ അനില്‍കുമാറാണ് ചിത്രത്തിലെ നായിക. ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
കെന്‍ കരുണാസ് തന്നെ രചനയും നിര്‍വഹിച്ച ഈ സ്‌കൂള്‍ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത് പാര്‍വത എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കറുപ്പയ്യ സി റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെന്‍. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
ഛായാഗ്രഹണം- വിക്കി, എഡിറ്റര്‍- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാര്‍, ആക്ഷന്‍- കലൈ കിങ്സണ്‍, കലാസംവിധായകന്‍- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനര്‍ - കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- വിജയ് എംപി, പ്രൊഡക്ഷന്‍ ഹെഡ്- ചെല്ലദുരൈ ബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അരോകിയ വിക്ടോ പ്രിന്‍സ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ്- സുരേഷ് കുമാര്‍, വരികള്‍- വിഘ്‌നേഷ് ശ്രീകാന്ത്, കെന്‍ കെ, ഈശ്വര്‍ സന്താനലക്ഷ്മി, സൌണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൌണ്ട് മിക്‌സ്- അരവിന്ദ് മേനോന്‍, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്), പിആര്‍ഒ- ശബരി.
Content Highlights: Ken Karunas' film Youth is a smashing success in Kerala too