വിവാഹ സർട്ടിഫിക്കറ്റ് ഇല്ല, പക്ഷേ ഞങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നത്, ലിസിയുമായി ഒന്നിച്ച് പ്രിയദർശൻ; റിപ്പോർട്ട്

ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയത് മുതൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു

വിവാഹ സർട്ടിഫിക്കറ്റ് ഇല്ല, പക്ഷേ ഞങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നത്, ലിസിയുമായി ഒന്നിച്ച് പ്രിയദർശൻ; റിപ്പോർട്ട്
dot image

സംവിധായകൻ പ്രിയദർശനും നടി ലിസിയും 2016 ലാണ് വിവാഹമോചിതരാകുന്നത്. 1990-ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിച്ച് ജീവിക്കുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ ഇരുവരും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയനും ലിസിയും വീണ്ടും ഒന്നിച്ചുവെന്ന റിപ്പോർട്ടുകൾ വന്നത്.

ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയത് മുതൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു എന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്തത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം കൂടിയെത്തിയതോടെ അഭ്യൂഹം ശക്തിപ്പെട്ടു. ഒടുവിൽ ഇരുവരും ഒന്നിച്ചു ജീവിക്കുന്നുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു എന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ട് ചെയ്തു. വിവാഹ സർട്ടിഫിക്കറ്റ് ഇല്ല എന്നേയുള്ളൂ, പക്ഷേ തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നത് എന്ന് പ്രിയദർശൻ തന്നെ പറഞ്ഞതായും മിഡ് ഡേയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ മോഹൻലാലിനെ നായകനാക്കി തന്റെ 100 -ാമത്തെ സിനിമ പ്രിയദർശൻ പ്രഖ്യാപിച്ചിരുന്നു. കുടുംബങ്ങൾക്കും കുട്ടികൾക്കും ഫാൻസുകാർക്കും വേണ്ടി ഒരു സിനിമ എടുക്കാൻ ആണ് താൻ ശ്രമിക്കുന്നതെന്ന് പ്രിയദർശൻ ചിത്രം പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. മ്യൂസിക്കും ഡ്രാമയും ആക്ഷനും ഉള്ള സിനിമയാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്. അതേസമയം, ഭൂത് ബം​ഗ്ലാ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദർശൻ ചിത്രം. അക്ഷയ് കുമാർ ആണ് സിനിമയിലെ നായകൻ. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം. സിനിമയുടെ ടീസർ പുറത്തുവന്നു. ഏപ്രിൽ 10 നു സിനിമ പുറത്തിറങ്ങും.

Content Highlights: Priyadarshan and Lissy to reunite after divorce says reports

dot image
To advertise here,contact us
dot image