കോമഡിയല്ല, മ്യൂസിക്കൽ ചിത്രം; മോഹൻലാലിന് ഒപ്പമുള്ള 100 -ാം ചിത്രത്തെക്കുറിച്ച് പ്രിയദർശൻ

'എന്‍റെ ആദ്യ സിനിമയിലെ നായകനാണ് എന്‍റെ നൂറാമത്തെ സിനിമയും ചെയ്യുന്നത്'

കോമഡിയല്ല, മ്യൂസിക്കൽ ചിത്രം; മോഹൻലാലിന് ഒപ്പമുള്ള 100 -ാം ചിത്രത്തെക്കുറിച്ച് പ്രിയദർശൻ
dot image

മലയാളത്തിൽ നിരവധി ആരാധകരുള്ള കോമ്പോ ആണ് മോഹൻലാൽ-പ്രിയദർശൻ. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി സിനിമകൾ ആണ് ഈ കൂട്ടുകെട്ടിൽ ഒരുക്കിയിട്ടുള്ളത്. തന്റെ കരിയറിലെ 100 -ാമത്തെ സിനിമ മോഹൻലാലിന് ഒപ്പമായിരിക്കും എന്ന് പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് കൂടുതൽ അപ്ഡേറ്റ് നൽകുകയാണ് അദ്ദേഹം.

'100 -ാം ചിത്രം മോഹന്‍ലാലിനൊപ്പമാണ്. എന്‍റെ ആദ്യ സിനിമയിലെ നായകനാണ് എന്‍റെ നൂറാമത്തെ സിനിമയും ചെയ്യുന്നത്. അത് ലോക ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. ദൈവം സഹായിച്ചാല്‍ അത് നടക്കട്ടേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതൊരു കോമഡി സിനിമ ആയിരിക്കില്ല. അത് ഞാനിപ്പോള്‍ അനൗണ്‍സ് ചെയ്യുന്നില്ല. പക്ഷേ അത് സംഗീതത്തെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു', പ്രിയദർശന്റെ വാക്കുകൾ. ബോക്സിങ് പശ്ചാത്തലമായി ഒരുങ്ങുന്ന ഒരു സ്പോർട്സ് ഡ്രാമയ്ക്ക് വേണ്ടി മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്നുവെന്ന തരത്തിൽ 2021 ൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആ ചിത്രം പിന്നീട് ഉപേക്ഷിച്ചിരുന്നു.

ഭൂത് ബം​ഗ്ലാ ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദർശൻ ചിത്രം. അക്ഷയ് കുമാർ ആണ് സിനിമയിലെ നായകൻ. അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ 14 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറർ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം. സിനിമയുടെ ടീസർ പുറത്തുവന്നു. ഏപ്രിൽ 10 നു സിനിമ പുറത്തിറങ്ങും.

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള കൂട്ടുകെട്ടാണ് പ്രിയദർശൻ - അക്ഷയ് കുമാർ. നിരവധി ഹിറ്റ് കോമഡി ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. ഏറെ കാലത്തിന് വേഷം വീണ്ടും അക്ഷയ് കുമാറുമായി പ്രിയദർശൻ ഒന്നിക്കുമ്പോൾ ഒരു വമ്പൻ ഹിറ്റ് തന്നെയാണ് താരത്തിന്റെ ആരാധകരും ബോളിവുഡ് സിനിമാപ്രേമികളും പ്രതീക്ഷിക്കുന്നത്.

Content Highlights: Priyadarshan talks about his 100th film with Mohanlal and its genre

dot image
To advertise here,contact us
dot image