'വിജയണ്ണൻ്റെ പിന്തുണയാണ് എൻ്റെ ശക്തി'; സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ടിവികെ മന്ത്രി കീർത്തന

താനൊരു പെൺകുട്ടിയായതു കൊണ്ടാണ് നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതെന്ന് കീർത്തന

'വിജയണ്ണൻ്റെ പിന്തുണയാണ് എൻ്റെ ശക്തി'; സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ടിവികെ മന്ത്രി കീർത്തന
dot image

ചെന്നൈ: നിരന്തരം ഉയരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി വിജയ് മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി കീർത്തന. തിരുപ്പതി ക്ഷേത്ര ദർശനത്തിന് പിന്നാലെ സോഷ്യൽ മീഡിയിയിൽ പങ്കുവെയ്ക്കപ്പെട്ട അധിക്ഷേപ പ്രാചരണങ്ങളോട് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ കീർത്തന പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‌യുടെ പിന്തുണയെ പ്രകീർത്തിച്ചാണ് കീർത്തനയുടെ പ്രതികരണം. വിജയണ്ണൻ്റെ പിന്തുണയാണ് തൻ്റെ ശക്തിയെന്നും താനൊരു പെൺകുട്ടിയായതു കൊണ്ടാണ് നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതെന്നുമാണ് കീർത്തന എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. നിരന്തരം ഉയരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി വിജയ് മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി കീർത്തന. തിരുപ്പതി ക്ഷേത്ര ദർശനത്തിന് പിന്നാലെ സോഷ്യൽ മീഡിയിയിൽ പങ്കുവെയ്ക്കപ്പെട്ട ട്രോളുകളോട് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ കീർത്തന പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‌യുടെ പിന്തുണയെ പ്രകീർത്തിച്ചാണ് കീർത്തനയുടെ പ്രതികരണം. വിജയണ്ണൻ്റെ പിന്തുണയാണ് തൻ്റെ ശക്തിയെന്നും താനൊരു പെൺകുട്ടിയായതു കൊണ്ടാണ് നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതെന്നുമാണ് കീർത്തന എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

തൻ്റെ ലക്ഷ്യത്തിൽ ഉറച്ച് നിൽക്കുന്ന സ്ത്രീയെ എത്ര സൂക്ഷ്മ പരിശോധന നടത്തിയാലും തള‍ർത്താൻ സാധിക്കില്ലെന്നും കീർത്തന ചൂണ്ടിക്കാണിക്കുന്നുണ്ട്. മുഖ്യമന്ത്രി വിജയ്‌യുടെ പിൻതുണ തനിക്കുണ്ടെന്നും കീർത്തന വ്യക്തമാക്കി. മുഖ്യമന്ത്രി വിജയ്‌യില്‍ നിന്നുള്ള പിന്തുണയും ജനങ്ങൾക്ക് തനിൽ ഉളള വിശ്വാസവുമാണ് തൻ്റെ ശക്തി എന്ന് കീർത്തന പറഞ്ഞു 'ഞാനൊരു പെൺകുട്ടിയാണ്. അതായിരിക്കാം തൻ്റെ ഓരോ വാക്കും ഓരോ ചുവടും കീറി മുറിച്ചു പരിശോധിക്കുന്നതും എൻ്റെ മൂല്യവും സൂഷ്മദർശിനിയ്ക്ക് വിധേയമാക്കുന്നത്. സ്വർണം വരെ പരിശോധിക്കപ്പെടും. ഇനി വരാൻ പോകുന്ന വൈറൽ ആകാൻ പോകുന്ന പ്രസംഗങ്ങൾ? അതൊക്കെ ലാബുകളിൽ കൊണ്ടുപോയി ഓരോ വാക്കും കീറി മുറിക്കപ്പെടും.പക്ഷെ അവർ ചെയ്യട്ടെ എന്നായിരുന്നു കീർത്തന എക്സിൽ കുറിച്ചത്. 'സൂക്ഷ്മപരിശോധനയ്ക്ക് അവളുടെ ദൃഢനിശ്ചയത്തെ തളർത്താൻ കഴിയില്ല. നിങ്ങൾക്ക് എൻ്റെ വാക്കുകളെയും,എൻ്റെ ഓരോ ചുവടുകളെയും,എൻ്റെ മൂല്യത്തെ വരെ ചോദ്യം ചെയ്യാം.എന്നാൽ താൻ എന്തിനാണ് ഇറങ്ങി പുറപ്പെട്ടതെന്ന് പൂർണ ബോധ്യമുളള ഒരു സ്ത്രിയെ നിങ്ങൾക്ക് കെടുത്താൻ കഴിയില്ലെന്നും കീർത്ത വ്യക്തമാക്കി. തൻ്റെ വില ഓരോ വിമർശകരെയും തെളിയിക്കെണ്ട ആവശ്യം ഇല്ല.കാലം അത് തെളിയിക്കുമെന്നും ടിവികെ മന്ത്രി കൂട്ടിച്ചേർത്തു.

തിരുപ്പതി ക്ഷേത്രത്തിലെ ദർശനത്തിനിടെ ധരിച്ച സ്വർണ്ണാഭരണങ്ങളുടെ പേരിലായിരുന്നു നേരത്തെ കീർത്തനയ്ക്കെതിരെ ട്രോളും സൈബർ ആക്രമമവും ഉണ്ടായത്. ഇലക്ഷൻ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ സ്വത്തുക്കളും കീർത്തന ധരിച്ചിരുന്ന സ്വർണാഭരണങ്ങളുമായി താരതമ്യപ്പെടുത്തിയായിരുന്നു സോഷ്യൽ മീഡിയിൽ വലിയ രീതിയിലുള്ള ആക്ഷേപങ്ങൾ ഉയർന്നത്. രാഷ്ട്രീയ എതിരാളികളുടെ സൈബർ കേന്ദ്രങ്ങളും കീർത്തനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ അക്ഷേപങ്ങൾ ഉയർത്തിയിരുന്നു. കഴിഞ്ഞ ഓ​ഗസ്റ്റിൽ വസ്ത്രധാരണത്തിൻ്റെ പേരിലും കീർത്തനയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച പെൺകുട്ടിയെ ചൂണ്ടിക്കാണിച്ച് മന്ത്രിയുടെ വസ്ത്രധാരണം ഇങ്ങനെയാണോ എന്ന നിലയിലായിരുന്നു സോഷ്യൽ മിഡീയയിൽ പ്രതികരണങ്ങൾ ഉണ്ടായത്. എന്നാൽ താനായിരുന്നില്ല ദൃശ്യങ്ങളിലെന്നും മറ്റേതോ പെൺകുട്ടിയെ ചൂണ്ടിക്കാണിച്ചാണ് തനിക്കെതിരെ പ്രതികരണങ്ങൾ ഉണ്ടായതെന്നുമായിരുന്നു കീർത്തന വ്യക്തമാക്കിയത്.

Content Highlights: TVK Minister Keerthana has responded to cyberattacks against her, saying that the support of Vijay, fondly called Vijayannan, is her strength

dot image
To advertise here,contact us
dot image