അസുരനിൽ ഇവൻ വേണ്ടെന്ന് പറഞ്ഞു, സംവിധാനം ചെയ്യാൻ ആവില്ലെന്ന് കരുതി,എന്റെ തെറ്റുകൾ കെൻ തിരുത്തി; ധനുഷ്

അസുരൻ സിനിമയിൽ നിന്നെ വേണ്ട എന്ന് പറഞ്ഞത് എനിക്ക് പറ്റിയ തെറ്റാണ് അതുപോലെ ഈ സിനിമ നിന്നെ കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് ചിന്തിച്ചതും തെറ്റായി

അസുരനിൽ ഇവൻ വേണ്ടെന്ന് പറഞ്ഞു,  സംവിധാനം ചെയ്യാൻ ആവില്ലെന്ന് കരുതി,എന്റെ തെറ്റുകൾ കെൻ തിരുത്തി; ധനുഷ്
dot image

കെൻ കരുണാസ് തിരക്കഥയെഴുതി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമയാണ് യൂത്ത്. ഒരു റൊമാന്റിക് കോമഡി മൂഡിൽ ഒരുങ്ങുന്ന സിനിമ മാർച്ച് 19 ന് പുറത്തിറങ്ങും. സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. വിജയ് നായകനായി എത്തിയ യൂത്ത് എന്ന സിനിമയുടെ അതേ ടൈറ്റിൽ ആണ് ഈ ചിത്രത്തിനായി കെൻ തിരഞ്ഞെടുത്തത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ധനുഷ് കെനിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അസുരൻ സിനിമയിൽ കെനിനെ ആദ്യം കണ്ടപ്പോൾ സിനിമയ്ക്ക് ചേരില്ലെന്ന് കരുതി വെട്രിമാരോട് പറഞ്ഞു വിനോദാണ് പറഞ്ഞിരുന്നുവെന്നും എന്നാൽ ആദ്യ ഷോട്ടിൽ കെൻ പ്രൂവ് ചെയ്‌തെന്നും ധനുഷ് പറഞ്ഞു. വെറും 23 വയസ് മാത്രമുള്ള ചെറിയ പയ്യൻ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുവെന്ന് കേട്ടപ്പോൾ ആദ്യം സംശയിച്ചെന്നും എന്നാൽ സിനിമ എടുത്ത് കൊണ്ട് വന്നതിൽ സന്തോഷം ഉണ്ടെന്നും ധനുഷ് കൂട്ടിച്ചേർത്തു.

'കെനിനെ അസുരൻ ഫോട്ടോ ഷൂട്ടിലാണ് ആദ്യമായി കാണുന്നത്. കണ്ടപ്പോൾ എനിക്ക് ഒട്ടും വർക്കായില്ല. വെട്രിയെ കാരവനിലേക്ക് വിളിച്ച് ഞാൻ പറഞ്ഞു ഈ പയ്യൻ വേണ്ട വേറെ ആരെയെങ്കിലും നോക്കാം എന്ന്. എന്റെ കഥാപാത്രത്തിനോട് ഒട്ടും ചേർച്ചയില്ല എന്ന കാരണം പറഞ്ഞാണ് ഞാൻ വേണ്ട എന്ന് പറഞ്ഞത്. വെട്രി എന്നോട് പറഞ്ഞു കുറച്ച് ടൈം വേണം അവൻ ശരിയായി വരും എന്ന്. ശരി എന്ന് ഞാൻ പറഞ്ഞു അതിന് ശേഷം കെനിനെ ഞാൻ കണ്ടിട്ടില്ല. ഷൂട്ട് തുടങ്ങി ആദ്യ ദിവസം അവൻ അഭിനയിച്ച ഉടനെ ഞാൻ വെട്രിയോട് പറഞ്ഞു നല്ല ചോയ്സ് ആണെന്ന്. ചെറിയ പയ്യൻ ആണ് പക്ഷെ ഇത്രയും ആളുകൾക്കിടയിൽ ആത്മവിശ്വാസത്തോടെ അഭിനയിക്കുന്നുണ്ട്.

കെനിനെ കണ്ടു പിടിച്ചതും അവനിൽ ആതമവിശ്വാസം പ്രകടിപ്പിച്ചതും വെട്രിമാരൻ ആയിരുന്നു. കെൻ അതിന് ശേഷം എന്റെ പബ്ജി ഫ്രണ്ട് ആണ്. എങ്ങനെ എങ്കിലും ക്ലോസ് ആകണം അതുകൊണ്ട് ഞങ്ങൾ ഗെയിം കളിച്ചു. എന്റെ പബ്ജി ലീഡർ കെൻ ആണ്. ഇതുപോലെ ഒരു പടം ചെയ്യാൻ പോകുന്നു എന്ന് കെൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഷോക്ക് ആയി. ഇത്രയും ചെറിയ പ്രായത്തിൽ എന്തിന് പടം എടുക്കുന്നു ഒരു രണ്ട് മൂന്നു വർഷം അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്യൂ അതിന് ശേഷം എടുക്കാം എന്ന് ഞാൻ പറഞ്ഞു.

തിടുക്കം വേണ്ട എന്ന് പറഞ്ഞു. ഇല്ല സർ ഞാൻ ചെയ്യും എന്ന് പരാജപ്പോൾ ഞാൻ നിരുത്സാഹപ്പെടുത്തിയില്ല. പടം ചെയ്ത്ഇതുപോൽ എന്നെ ഇവിടെ നിർത്തുമെന്ന് ഞാൻ കരുതിയില്ല. കെൻ തെളിയിച്ചു. അസുരൻ സിനിമയിൽ നിന്നെ വേണ്ട എന്ന് പറഞ്ഞത് എനിക്ക് പറ്റിയ തെറ്റാണ് അതുപോലെ ഈ സിനിമ നിന്നെ കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് ചിന്തിച്ചതും തെറ്റായി പോയെന്ന് നീ തെളിയിച്ചു,' ധനുഷ് പറഞ്ഞു.

Content Highlights: Tamil superstar Dhanush has acknowledged that he was mistaken when he previously stated that Ken should not be cast in the critically acclaimed film Asuran. Dhanush clarified his remarks, expressing respect for Ken’s talent and contribution to the project.

dot image
To advertise here,contact us
dot image