നായകനോ വില്ലനോ ആരെയാണ് ഇഷ്ടം, കിടിലൻ മറുപടിയുമായി മോഹൻലാൽ; കയ്യടിച്ച് ആരാധകർ

'എല്ലാവരുടെ ഉള്ളിലും ഒരു വില്ലനുണ്ട്. എല്ലാ ഹീറോയിലും ഒരു വില്ലനുണ്ട്'

നായകനോ വില്ലനോ ആരെയാണ് ഇഷ്ടം, കിടിലൻ മറുപടിയുമായി മോഹൻലാൽ; കയ്യടിച്ച് ആരാധകർ
dot image

വില്ലനായി തുടങ്ങി മലയാളികളുടെ പ്രിയതാരമായി മാറിയ നടൻ ആണ് മോഹൻലാൽ. കരിയറിൽ പലപ്പോഴായി മോഹൻലാൽ പ്രതിനായക വേഷം എടുത്തണിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വില്ലൻ വേഷം അവതരിപ്പിക്കുന്നതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മൈ ജിഒവി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പോഡ്കാസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

നായകൻ ആണോ വില്ലൻ ആണോ ഇഷ്ടം എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. 'വില്ലൻ. ഒരു വില്ലൻ ഇല്ലാതെ ഹീറോ ഉണ്ടാകില്ല, അതുപോലെ ഹീറോ ഇല്ലെങ്കിൽ വില്ലനും ഉണ്ടാകില്ല. എല്ലാവരുടെ ഉള്ളിലും ഒരു വില്ലനുണ്ട്. എല്ലാ ഹീറോയിലും ഒരു വില്ലനുണ്ട്', മോഹൻലാലിന്റെ വാക്കുകൾ. അമ്മയെകുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള ഓര്‍മ്മകളും മോഹൻലാൽ പങ്കുവെച്ചു. തന്നിലൊരു നടനുണ്ടെന്ന് എപ്പോഴോ തിരിച്ചറിഞ്ഞത് അമ്മയാണെന്നും മോഹന്‍ലാല്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ മൈ ജിഒവി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പോഡ്കാസ്റ്റിലാണ് ഈക്കാര്യം പറഞ്ഞിരിക്കുന്നത്. തന്നിലൊരു നടനുണ്ടെന്ന് ആരാണ് കണ്ടെത്തിയതെന്നും കുടുംബത്തില്‍ നിന്നുമുള്ള സപ്പോര്‍ട്ട് എങ്ങിനെയായിരിന്നുവെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'എന്നിലെ നടനെ തിരിച്ചറിഞ്ഞത് എന്റെ അമ്മയാണ്. വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള സ്‌നേഹമുള്ള ആളായിരിന്നു എന്റെ അമ്മ. എല്ലാരും എന്റെ അമ്മയ്ക്ക് ഒരു മനുഷ്യന് വേണ്ട എല്ലാ ക്വാളിറ്റിയുമുണ്ടെന്ന് എല്ലാവരും പറയുമായിരുന്നു. ഒരു ഗ്രാമത്തില്‍ നിന്നുള്ളവരാണ് എന്റെ കുടുംബം അതിന്റേതായ നിഷ്‌കളങ്കതയുമുണ്ട് അവരുടെയുള്ളില്‍. എന്റെ അച്ഛന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു, വളരെ മികച്ചൊരു കരിയറായിരുന്നു അദ്ദേഹത്തിന്റേത്. അച്ഛനും അമ്മൂമ്മയും എല്ലാവരും പാവങ്ങളായിരുന്നു. ആസൂയയോ അഹങ്കാരമോ ഒന്നുമില്ലാത്ത മനുഷ്യരാണ് അവര്‍. എന്റെ കുടുംബം എന്നും എനിക്ക് അനുഗ്രഹമാണ്. ഇപ്പോള്‍ എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാരും പോയി ഞാന്‍ മാത്രമാണ് എന്റെ കുടുംബത്തില്‍ അവശേഷിക്കുന്നത്'-മോഹന്‍ലാല്‍ പറഞ്ഞു.

Content Highlights: Mohanlal talks about his intrerest towards doing villain roles, fans excited

dot image
To advertise here,contact us
dot image