'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

'എന്നിലെ നടനെ തിരിച്ചറിഞ്ഞത് എന്റെ അമ്മയാണ്'

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
dot image

അമ്മയെകുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മോഹന്‍ലാല്‍. തന്നിലൊരു നടനുണ്ടെന്ന് എപ്പോഴോ തിരിച്ചറിഞ്ഞത് അമ്മയാണെന്നും മോഹന്‍ലാല്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ മൈ ജിഒവി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പോഡ്കാസ്റ്റിലാണ് ഈക്കാര്യം പറഞ്ഞിരിക്കുന്നത്. തന്നിലൊരു നടനുണ്ടെന്ന് ആരാണ് കണ്ടെത്തിയതെന്നും കുടുംബത്തില്‍ നിന്നുമുള്ള സപ്പോര്‍ട്ട് എങ്ങിനെയായിരിന്നുവെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'എന്നിലെ നടനെ തിരിച്ചറിഞ്ഞത് എന്റെ അമ്മയാണ്. വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള സ്‌നേഹമുള്ള ആളായിരിന്നു എന്റെ അമ്മ. എല്ലാരും എന്റെ അമ്മയ്ക്ക് ഒരു മനുഷ്യന് വേണ്ട എല്ലാ ക്വാളിറ്റിയുമുണ്ടെന്ന് എല്ലാപും പറയുമായിരുന്നു. ഒരു ഗ്രാമത്തില്‍ നിന്നുള്ളവരാണ് എന്റെ കുടുംബം അതിന്റേതായ നിഷ്‌കളങ്കതയുമുണ്ട് അവരുടെയുള്ളില്‍. എന്റെ അച്ഛന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു, വളരെ മികച്ചൊരു കരിയറായിരുന്നു അദ്ദേഹത്തിന്റേത്. അച്ഛനും അമ്മൂമ്മയും എല്ലാവരും പാവങ്ങളായിരുന്നു. ആസൂയയോ അഹങ്കാരമോ ഒന്നുമില്ലാത്ത മനുഷ്യരാണ് അവര്‍. എന്റെ കുടുംബം എന്നും എനിക്ക് അനുഗ്രഹമാണ്. ഇപ്പോള്‍ എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാരും പോയി ഞാന്‍ മാത്രമാണ് എന്റെ കുടുംബത്തില്‍ അവശേഷിക്കുന്നത്'-മോഹന്‍ലാല്‍ പറഞ്ഞു.

താന്‍ ആദ്യമായി അഭിനയിച്ച ഓര്‍മകളും അദ്ദേഹം പങ്കുവച്ചു.'ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയത്. സ്‌കൂളില്‍ ഒരു നാടകത്തിലാണ് അഭിനയിച്ചത്. അന്ന് ഞാന്‍ ആയിരിന്നു ബെസ്റ്റ് ആക്ടര്‍. കമ്പ്യൂട്ടര്‍ ബോയി എന്ന നാടകത്തിലാണ് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിച്ചത്. അതില്‍ 90 വയസുള്ള ഒരു വൃദ്ധന്റെ കഥാപാത്രമായിരുന്നു എന്റേത്. പിന്നീട് 10ാം ക്ലാസില്‍ നിന്നും കോളേജില്‍ നിന്നുമെല്ലാം ഞാന്‍ ബെസ്റ്റ് ആക്ടറായി തെരഞ്ഞെടുത്തു. ഞാന്‍ ഒരു മിഡില്‍ ക്ലാസ് സ്റ്റുഡന്റ് ആയിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ചെറിയ രീതിയില്‍ ഡാന്‍സ് കളിക്കും പാട്ടുപാടുമൊക്കെ ചെയ്യുവായിരുന്നു. എനിക്ക് ആഭിനയിക്കാന്‍ താല്പര്യമുണ്ടായിരുന്നുവെങ്കിലും ഒരിക്കലും വിചാരിച്ചിരുന്നില്ല സിനിമയില്‍ ഒരു നടനായി എത്തുമെന്ന്. അന്ന് എന്റെ സുഹൃത്തുക്കളാണ് സംവിധായകര്‍ക്ക് എന്റെ ബയോഡാറ്റ അയച്ചത്. അങ്ങിനെയാണ് ഇപ്പോള്‍ ഞാന്‍ താങ്കളുടെ മുന്നിലിരിക്കുന്നത്' -മോഹന്‍ലാല്‍ പറയുന്നു.

Content Highlights: Mohanlal opens up his family and beginning of career

dot image
To advertise here,contact us
dot image