പുലിവാല്‍ കല്ല്യാണം സലീമേട്ടന്റെ സിനിമയാണ് എന്റെയല്ല: ജയസൂര്യ

ആട് 3യാണ് ജയസൂര്യയുടെ അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം

പുലിവാല്‍ കല്ല്യാണം സലീമേട്ടന്റെ സിനിമയാണ് എന്റെയല്ല: ജയസൂര്യ
dot image

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മിഥുന്‍ മാനുവേല്‍ തോമസിന്റെ സംവിധാനത്തിലെത്തുന്ന ആട് 3യാണ് താരത്തിന്റേതായി റിലീസിനെത്തുന്ന അടുത്ത ചിത്രം. ഇപ്പോഴിതാ ആട് 3യുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പുലിവാല്‍ കല്ല്യാണം സിനിമയേക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുലിവാല്‍ കല്ല്യാണത്തില്‍ താനാണ് നായകനല്ലെങ്കിലും സലീംകുമാര്‍ അവതരിപ്പിച്ച മണവാളനാണ് ആ സിനിമയില്‍ സ്‌കോര്‍ ചെയ്തത് എന്നാണ് ജയസൂര്യ പറഞ്ഞത്.

2003ല്‍ റിലീസിനെത്തിയ പുലിവാല്‍ കല്ല്യാണം സിനിമ ഇപ്പോഴും എല്ലാവരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രമാണ്. സലീംകുമാര്‍ അവതരിപ്പിച്ച മണവാളനും ധര്‍മ്മേന്ദ്രനായി എത്തിയ കൊച്ചിന്‍ ഹനീഫയുമൊക്കൊയാണ് പ്രേക്ഷക മനസില്‍ നായകനേക്കാള്‍ ഇടം നേടിയത്. ബോംബെയില്‍ നിന്ന് ഒരു കാറു വരുന്നതോടും കൂടി സിനിമയുടെ ഗതി തന്നെ മാറുകയാണ്. മലയാളത്തിലെ ഒട്ടുമിക്ക കോമഡി താരങ്ങളും അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.

കോമഡി ഴോണറില്‍ ധാരാളം സിനിമകള്‍ അവതരിപ്പിച്ച ജയസൂര്യയുടെ അടുത്ത കോമഡി മാസ് ചിത്രമാണ് ആട് 3. ഷാജി പാപ്പനെയും ഇത്തവണയും മലയാളികള്‍ ഏറ്റെടുക്കമെന്ന പ്രതീക്ഷയിലാണെന്ന് താരം പറഞ്ഞു. ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ആടിന്റെ രണ്ടു ഭാഗങ്ങളില്‍ ഒന്നാം ഭാഗം തിയേറ്ററില്‍ വിജയമാകാതെ ഡിജിറ്റല്‍ റിലീസിന് ശേഷമാണ് വലിയ ആരാധകവൃന്ദം ഉണ്ടായത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 2018 , അമ്പതു കോടി ക്ലബില്‍ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിര്‍മ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാന്‍ഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്.

Content Highlights: Jayasurya about pulivaal kalyanam movie and salim kumar character manavalan

dot image
To advertise here,contact us
dot image