ഇന്ത്യയിലെ ഏറ്റവും വലിയ ഡോൾബി തിയേറ്റർ, അല്ലു അർജുന്റെ തീയേറ്ററിൽ ആദ്യം ഇറങ്ങാൻ പോകുന്നത് രൺവീറിന്റെ പടം

ഇന്ത്യയിലെ ഏറ്റവും വലിയ ഡോൾബി തിയേറ്റർ, അല്ലു അർജുന്റെ സിനിമാ തിയേറ്റർ മാർച്ച് 18-ന് പ്രദർശനം ആരംഭിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഡോൾബി തിയേറ്റർ, അല്ലു അർജുന്റെ തീയേറ്ററിൽ ആദ്യം ഇറങ്ങാൻ പോകുന്നത് രൺവീറിന്റെ പടം
dot image

അല്ലു അർജുന്റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ മൾട്ടിപ്ലക്‌സ് സിനിമാ തിയേറ്റർ മാർച്ച് 18-ന് പ്രദർശനം ആരംഭിക്കും. അല്ലു സിനിമാസിൽ ആദ്യം പ്രദർശനം ആരംഭിക്കുന്ന ചിത്രം ബോളിവുഡിൽ നിന്നുള്ള ധുരന്ധർ 2: ദി റിവഞ്ച് ആണ്. ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂ ഷോയാണ് പ്രദർശിപ്പിക്കുക. നേരത്തേ മാർച്ച് 12-ന് തിയേറ്ററിന്റെ ഔദ്യോഗികമായ ഉദ്ഘാടനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർവ്വഹിച്ചിരുന്നു. ഹൈദരാബാദിലെ കൊകാപേട്ടിലെ അല്ലു സ്റ്റുഡിയോസ് കോംപ്ലക്‌സിലാണ് പുതിയ തിയേറ്റർ.

75 അടിയോളം വീതിയുള്ള സ്‌ക്രീനാണ് ഡോൾബി സിനിമയ്ക്കായി ഇവിടെ സജ്ജമാക്കിയത്. ലോകത്തെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ഡോൾബി സിനിമാ സ്‌ക്രീനും ഏഷ്യയിലെ ഏറ്റവും വലിയ ഡോൾബി സ്‌ക്രീനുമാകും ഇത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൈദരാബാദിലെ അമീർപേട്ടിലുള്ള ഏഷ്യൻ സത്യം മാളിലാണ് അല്ലു അർജുന്റെ ആദ്യ തിയേറ്റർ സ്ഥിതി ചെയ്യുന്നത്. 2023 ജൂണിലാണ് ഈ തിയേറ്റർ പ്രദർശനം ആരംഭിച്ചത്. അഞ്ച് സ്‌ക്രീനുകളുള്ള ഇവിടെ അല്ലു അർജുന്റെ ജീവിതരേഖ പ്രദർശിപ്പിക്കുന്ന എഎ ലോഞ്ചുമുണ്ട്. കൂടാതെ ഇവിടെ ഒരു സ്‌ക്രീനിൽ സാധാരണ പ്രൊജക്ടറിന് പകരം എൽഇഡി ബിഗ് സ്‌ക്രീനാണുള്ളത്.

അതേസമയം, രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. സിനിമയുടെ രണ്ടാം ഭാഗം മാർച്ച് 19 ന് റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോയുടെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിരുന്നു. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കാൻ പോകുന്നതെന്ന സൂചനകളാണ് ബുക്കിംഗ് ട്രെൻഡ് നൽകുന്നത്.

Content Highlights: Actor Allu Arjun is set to launch India’s largest Dolby cinema theatre on March 18. The new premium theatre aims to offer a world-class movie experience with advanced Dolby technology, marking a major step in the actor’s venture into the cinema exhibition business.

dot image
To advertise here,contact us
dot image