12 തവണ ആ സിനിമ ഞാൻ കണ്ടു, ഇനി മുതൽ ഞാൻ അഭിനയിക്കുന്ന സിനിമകളിലും ഇതേ രീതി തുടരും; ശിവകാർത്തികേയൻ

ഇനി മുതൽ ഞാൻ അഭിനയിക്കുന്ന എന്റെ സിനിമകളിലും ഇതേ രീതി തന്നെയായിരിക്കും പ്രയോഗിക്കുക. നിങ്ങൾ ചോദിക്കും, ഞാൻ ഇത് ചെയ്താൽ സിനിമ ബ്ലോക്ക്ബസ്റ്റർ ആകുമോ എന്ന്?

12 തവണ ആ സിനിമ ഞാൻ കണ്ടു, ഇനി മുതൽ ഞാൻ അഭിനയിക്കുന്ന സിനിമകളിലും ഇതേ രീതി തുടരും; ശിവകാർത്തികേയൻ
dot image

തമിഴ് സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ച മുഴുവൻ തായ്കിഴവി എന്ന ചിത്രത്തെ കുറിച്ചാണ്. സൂപ്പർതാരം ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വമ്പൻ താരങ്ങൾ ഇല്ലാത്ത ഈ കുഞ്ഞു ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ, ഇത്തരം സിനിമകൾ ചെയ്യാൻ തനിക്ക് ഇനിയും ആഗ്രഹം ഉണ്ടെന്ന് പറയുകയാണ് ശിവകാർത്തികേയൻ. തായ്കിഴവി സിനിമയുടെ സ്ക്രിപ്റ്റ് 2 തവണ വായിച്ചുവെന്നും സിനിമ 12 തവണ കണ്ടുവെന്നും പറയുകയാണ് നടൻ.

'ഞാൻ തായ്കിഴവി സിനിമയുടെ കഥ രണ്ടുതവണ കേട്ടു, വായിച്ചു. ദിവസവും ഷൂട്ടിങ്ങിനിടെ രംഗങ്ങൾ കാണുന്നുണ്ടായിരുന്നു. സിനിമ 12 തവണ കണ്ടു. ഇനി മുതൽ ഞാൻ അഭിനയിക്കുന്ന എന്റെ സിനിമകളിലും ഇതേ രീതി തന്നെയായിരിക്കും പ്രയോഗിക്കുക. നിങ്ങൾ ചോദിക്കും, ഞാൻ ഇത് ചെയ്താൽ സിനിമ ബ്ലോക്ക്ബസ്റ്റർ ആകുമോ എന്ന്? അത് എന്റെ കൈയിലല്ല. ഇത് നിർമ്മാതാവിന്റെ പണം ലാഭിക്കും, അദ്ദേഹം അത് ഉപയോഗിച്ച് ഒരു സിനിമ കൂടി ചെയ്യും,' ശിവകാർത്തികേയൻ പറഞ്ഞു.

അതേസമയം, രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിക്കുകയാണ്. ചിത്രത്തിൽ 80 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്. ആദ്യ ദിനം ചിത്രം 3 കോടിക്കടുത്ത് കളക്ഷൻ നേടിയിരുന്നു. പാഷൻ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘തായ് കിഴവി’യുടെ വലിയ വിജയത്തിന് പിന്നാലെ സംവിധായകൻ ശിവകുമാർ മുരുഗേശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ശിവകാർത്തികേയൻ തന്നെയാണ് നായകൻ. ‘സേയോൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ്.

Also Read:

പണമിടപാടുകാരിയായ പാവുണുതായി എന്ന കഥാപാത്രമായാണ് രാധിക ചിത്രത്തിലെത്തിയത്. അത്യാഗ്രഹിയായ ആൺ മക്കൾ പാവുണുതായിയുടെ സ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനും അതിനെ എതിർക്കുന്നതുമാണ് ചിത്രം പറയുന്ന കഥ. സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരും തായ്കിഴവിയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: Actor Sivakarthikeyan revealed that he watched the film Thai Kilavi as many as 12 times. The actor praised the movie and shared his admiration for its storytelling and performances, highlighting how much he enjoyed the film.

dot image
To advertise here,contact us
dot image