സ്വാസികയുടെ ഇംഗ്ലീഷിന് ട്രോള്‍, കളിയാക്കേണ്ട ആവശ്യമില്ലെന്ന് ആരാധകര്‍; പ്രതികരിച്ച് താരം

യുദ്ധവുമായി ബന്ധപ്പെട്ട് അബുദാബിയില്‍ കുടുങ്ങിയതിനെ കുറിച്ച് ഇന്റര്‍നാഷ്ണല്‍ ചാനലുകള്‍ക്ക് കൊടുത്ത ബൈറ്റിനാണ് ട്രോള്‍

സ്വാസികയുടെ ഇംഗ്ലീഷിന് ട്രോള്‍, കളിയാക്കേണ്ട ആവശ്യമില്ലെന്ന് ആരാധകര്‍; പ്രതികരിച്ച് താരം
dot image

ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ കലുഷിതമായ ഗള്‍ഫിലെ പ്രതിസന്ധിക്കിടയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് നടി സ്വാസിക അബുദാബിയില്‍ നിന്നും തിരിച്ചെത്തിയത്. അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ബൈറ്റ് എടുക്കാനെത്തിയത് ഇന്റര്‍നാഷ്ണല്‍ മാധ്യമങ്ങളായതിനാല്‍ ഇംഗീഷില്‍ ആയിരുന്നു സ്വാസിക സംസാരിച്ചത്. അതിനു ശേഷം സ്വാസികയുടെ ഇംഗ്ലീഷിനെ വിമര്‍ശിച്ച് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ കളിയാക്കലുകള്‍ക്ക് പ്രചരിച്ചിരിക്കുകയാണ് സ്വാസിക.

കമന്റുകളും ട്രോളുകളും അതിരു കടന്ന സാഹചര്യത്തിലായിരുന്നു സ്വാസികയുടെ പ്രതികരണം. തന്റെ പ്രതികരണ വാര്‍ത്തയുടെ കമന്റ് ബോക്സിലാണ് സ്വാസിക മറുപടിയുമായെത്തിയത്. 'എന്റെ എല്ലാ ഇന്റര്‍വ്യൂവിലും തനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ ഇംഗ്ലീഷ് പറയാന്‍ പറഞ്ഞു, എനിക്ക് പറ്റുന്നത് പോലെ ഞാന്‍ പറഞ്ഞു. പിന്നെ കളിയാക്കാന്‍ ഉള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ഉണ്ട്. ഞാനത് അംഗീകരിക്കുന്നു' എന്നാണ് സ്വാസികയുടെ പ്രതികരണം.

പിന്നാലെ സ്വാസികയെ പിന്തുണച്ചും ആരാധകരെത്തി. സ്വാസിക നന്നായി തന്നെ ഇംഗ്ലീഷ് പറഞ്ഞെന്നും, കളിയാക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ആരാധകരുടെ പ്രതികരണം. താരത്തെ ബോധപൂര്‍വ്വം അവഹേളിക്കാനുള്ള ശ്രമമാണെന്നും ആരാധകര്‍ പറയുന്നു. ഭാഷ ആശയവിനിമയത്തിനുള്ളതാണെന്നും ഗ്രാമര്‍ നോക്കേണ്ടതില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഒറ്റയ്ക്കായിരന്നു അബുദാബിയ്ക്ക് പോയത്. അതായിരുന്നു പേടി തോന്നാന്‍ കാരണം. എന്നാല്‍ ട്രാവല്‍ ഏജന്‍സിയുടെ ഭാഗത്തു നിന്നും വേണ്ട സഹായവും പിന്തുണയും ലഭിച്ചുവെന്നും താരം വിഡിയോയില്‍ പറയുന്നുണ്ട്.

Content Highlights: Swasika trolled for tweets to international channels about being stuck in Abu Dhabi due to war

dot image
To advertise here,contact us
dot image