'കോപ്പിയടിയിൽ ഇത്രയും ഭയാനകമായ വേർഷൻ ആദ്യമാ'; മോഹൻലാൽ സിനിമയിലെ ഡയലോഗുകൾ ഈച്ചകോപ്പിയടിച്ച് ശ്രീ അയ്യപ്പൻ

ചിത്രത്തിലെ മോഹൻലാലിന്റെ ചില ഡയലോഗുകൾ ആണ് ശ്രീ അയ്യപ്പനിൽ റിയാസ് ഖാൻ പറയുന്ന ഡയലോഗുകളായി മാറിയിരിക്കുന്നത്

'കോപ്പിയടിയിൽ ഇത്രയും ഭയാനകമായ വേർഷൻ ആദ്യമാ'; മോഹൻലാൽ സിനിമയിലെ ഡയലോഗുകൾ ഈച്ചകോപ്പിയടിച്ച് ശ്രീ അയ്യപ്പൻ
dot image

റിയാസ് ഖാൻ, അനീഷ് രവി, സുധീർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു വെഞ്ഞാറമൂട് ഒരുക്കിയ സിനിമയാണ് ശ്രീ അയ്യപ്പൻ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും കൂപ്പുകുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഒരു കോപ്പിയടി കണ്ടുപിടിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ.

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ബാബ കല്യാണി എന്ന സിനിമയിലെ ചില ഡയലോഗുകൾ ആണ് ശ്രീ അയ്യപ്പനിൽ അതേ പടി കോപ്പിയടിച്ചിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ചില ഡയലോഗുകൾ ആണ് ശ്രീ അയ്യപ്പനിൽ റിയാസ് ഖാൻ പറയുന്ന ഡയലോഗുകളായി മാറിയിരിക്കുന്നത്. പിന്നാലെ ഇത് കണ്ടുപിടിച്ച് പോസ്റ്റുമായി സിനിമാപ്രേമികളും എത്തി. 'പല തരം കോപ്പിയടികൾ കണ്ടിട്ടുണ്ട് ഇത്രയും ഭയാനകമായ വേർഷൻ ആദ്യമാ', 'ഡയലോഗ് റൈറ്റർ ഒരു ബാബ കല്യാണി ഫാൻ ആണെന്ന് തോന്നുന്നു' എന്നിങ്ങനെയാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ.

സ്വപ്ന, വെഞ്ഞാറമൂട് വിഷ്ണു എന്നിവർ ചേർന്നാണ് ശ്രീ അയ്യപ്പനായി തിരക്കഥ ഒരുക്കിയത്. എസ് കെ മുംബൈ, ഷാജി പുനലാൽ എന്നിവരാണ് ഈ സിനിമ നിർമിച്ചത്. എസ് എന്‍.സ്വാമി കഥ, തിരക്കഥ,സംഭാഷണം എന്നിവ രചിച്ച ബാബ കല്യാണിയിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. മുരളി, ബിജു മേനോന്‍, ജഗതി ശ്രീകുമാർ, സായി കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് അലക്‌സ് പോളാണ് സംഗീതം നല്‍കിയിരിക്കുന്നത്. ദൃശ്യം 3 ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രം. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഏപ്രിൽ 2 ന് പുറത്തിറങ്ങും.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

Content Highlights: Sree ayyappan movie team copies the exact dialogues from mohanlal starrer baba kalyani, gets trolled

dot image
To advertise here,contact us
dot image