രജനി സാർ ഓരോ സീനിലും ഞെട്ടിക്കും, ഒന്നാം ഭാഗത്തേക്കാൾ ഗംഭീരമാകും ജയിലർ 2; സുരാജ് വെഞ്ഞാറമൂട്

സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്

രജനി സാർ ഓരോ സീനിലും ഞെട്ടിക്കും, ഒന്നാം ഭാഗത്തേക്കാൾ ഗംഭീരമാകും ജയിലർ 2; സുരാജ് വെഞ്ഞാറമൂട്
dot image

നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ രജനികാന്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കിടുകയാണ് സുരാജ്.

'ജയിലർ 2 അടിപൊളിയായി വന്നിട്ടുണ്ട്. ഒന്നാം ഭാഗത്തേക്കാൾ ഇത് നന്നായി വന്നിട്ടുണ്ട്. രജനി സാറിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, കൂടെ അഭിനയിക്കാൻ പറ്റുമെന്ന് കരുതിയില്ല. ഓരോ ഷോട്ടിലും ഓരോ സീനിലും അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കും. അത്തരത്തിൽ ഒരു മജീഷ്യൻ ആണ് രജനി സാർ', സുരാജിന്റെ വാക്കുകൾ.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം ഈ വർഷം തിയേറ്ററിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ രജനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും.

ചിത്രത്തിൽ ഷാരൂഖ് ഖാൻ ഉടൻ ജോയിൻ ചെയ്യുമെന്നും ഏഴ് മുതൽ എട്ടു ദിവസത്തോളമാണ് സിനിമയിലെ ഷാരൂഖിന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. ഷാരൂഖിന്റെ ഭാഗങ്ങൾ മാർച്ചിൽ ആരംഭിക്കുമെന്നും ഇതാകും ജയിലർ 2 വിന്റെ അവസാന ഷെഡ്യൂൾ എന്നും തമിഴ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ചിത്രത്തിൽ ഷാരൂഖ് ഉണ്ടെന്ന് വെളിപ്പെടുത്തിയത്. ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ സംവിധായകനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

Content Highlights: Suraj venjaramoodu talks about the experience of working with rajanikanth and shares his opinion on jailer 2

dot image
To advertise here,contact us
dot image