

നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. സിനിമയുടെ ടൈറ്റിലും ട്രെയ്‌ലറും മോഹൻലാൽ കഴിഞ്ഞ പുറത്തിറക്കിയിരുന്നു. നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ട്രെയ്‌ലർ ലോഞ്ചിനിടെ നടന്ന ബി ഉണ്ണികൃഷന്റെയും ലിസ്റ്റിൻ സ്റ്റീഫന്റെയും സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഉണ്ണിയേട്ടന് സംവിധാനം മാത്രമല്ല, ബാൻ കൂടെ ചെയ്യാനുണ്ടെന്ന് ലിസ്റ്റിൻ പറയുമ്പോൾ ഇതിന് മറുപടിയായി ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
'ഒരുപാട് ആളുകൾ സംവിധായകർ ആയി ഉണ്ടെങ്കിലും അവർക്ക് ആ സിനിമ സംവിധാനം ചെയ്യുന്ന കാര്യത്തിൽ മാത്രം ശ്രദ്ധ കൊടുത്താൽ മതി. ഉണ്ണി ഏട്ടനെ സംബന്ധിച്ച് പല പല കാര്യങ്ങളും പല ആളുകളെയും ബാൻഡ് ചെയ്യുന്ന ഇടയ്ക്ക് വേണം സംവിധാനം ചെയ്യാൻ. അപ്പോൾ ഒരുപാട് ടാസ്കുകൾ എടുത്താണ് സിനിമ ഉണ്ണി ഏട്ടൻ സംവിധാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ വലിയ വിജയമായി സിനിമ മാറട്ടെയെന്ന് ആശംസിക്കുന്നു എന്നാണ് ലിസ്റ്റിൻ പറഞ്ഞത്.
ഇതിന് മറുപടിയായി അപ്പോൾ തന്നെ ഉണ്ണികൃഷ്ണനും എത്തിയിരുന്നു,' സാധ്യമല്ല എന്ന് അറിയാമെങ്കിൽ പോലും ഇന്ന് ഇത്തിരി മാന്യത കാണിക്കണം എന്ന് ഞാൻ ലിസ്റ്റിനോട് പറഞ്ഞിരുന്നു പക്ഷെ അദ്ദേഹത്തിന് എത്ര നിയന്ത്രിച്ചാലും അത് പുറത്ത് വരുന്നത് കൊണ്ട് അത് നമ്മുക്ക് പൊറുത്ത് വിടാം എന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.
B Unnikrishnan × Listin Stephen 😂#Prathichaya pic.twitter.com/cFQrvGgBVK
— Kerala Trends (@KeralaTrends2) February 17, 2026
അതേസമയം, സമകാലിക രാഷ്ട്രീയത്തിലെ ഉള്ളുകളികളിലേക്ക് വെളിച്ചം വീശുന്ന പ്രമേയമാണ് സിനിമയുടേതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടെന്നാണ് സൂചന. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തെ പിടിച്ചുലച്ച സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ റഫറൻസുള്ള ദൃശ്യങ്ങളും ട്രെയ്‌ലറിൽ കാണാം. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് അടിമുടി രാഷ്ട്രീയം ചർച്ചചെയ്യുന്ന സിനിമ റിലീസ് ആവുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. പെരുന്നാൾ റിലീസായി ചിത്രം തിയ്യേറ്ററുകളിലെത്തുമെന്നാണ് സൂചന.
Content Highlights: Listin mentions B Unnikrishnan is managing a ban. Unnikrishnan states he does not expect respect from Listin. Highlights a strain or lack of recognition in their collaboration.