'സിനിമയ്ക്കുണ്ടാകുന്ന നഷ്ടം ലാലേട്ടൻ ശമ്പളത്തിൽ നിന്ന് കുറയ്ക്കാറുണ്ട്'; സന്തോഷ് ടി കുരുവിള

ആന്റണി പെരുമ്പാവൂർ വന്ന ശേഷമാണ് ലാലേട്ടന് നല്ല സിനിമകളും ഫിനാൻഷ്യൽ ഡിസിപ്ലിനും ഉണ്ടായത്.

'സിനിമയ്ക്കുണ്ടാകുന്ന നഷ്ടം ലാലേട്ടൻ ശമ്പളത്തിൽ നിന്ന് കുറയ്ക്കാറുണ്ട്'; സന്തോഷ് ടി കുരുവിള
dot image

മോഹൻലാൽ അഭിനയിക്കുന്ന സിനിമകളിൽ നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ ലാലേട്ടൻ ശമ്പളത്തിൽ നിന്ന് കുറയ്ക്കാറുണ്ടെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള. ഇക്കാര്യം മോഹൻലാൽ തന്നോട് നേരിട്ട് പറഞ്ഞുവെന്ന് സന്തോഷ് ടി കുരുവിള പറഞ്ഞു. ആന്റണി പെരുമ്പാവൂർ വന്ന ശേഷമാണ് മോഹൻലാലിന് ഫിനാൻഷ്യൽ ഡിസിപ്ലിൻ ഉണ്ടായിട്ടതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'നീരാളിയുടെ സിനിമയുടെ ഷൂട്ടിങ്ങിന് ലാലേട്ടന്റെ കൂടെ ആകെ രണ്ട് സ്റ്റാഫേ ഉള്ളൂ, ഞാനുണ്ട്. ബാക്കി ആരുമില്ല. ബോംബേയിലാണ്, ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കും. ഒരു ഹോട്ടലിൽ അപ്പുറത്തെ ഇപ്പുറത്തെ റൂമിലാണ്. ഫുൾ ടൈം അന്നേരം ഇങ്ങനെ സംസാരിക്കുമ്പോൾ പുള്ളിയുടെ വായിൽ നിന്ന് തന്നെ വന്നിട്ടുണ്ട്. വലിയ ഹീറ്റ് പടങ്ങളൊക്കെ അതിനു മുമ്പ് ഇറങ്ങിയിട്ടുണ്ട്. അവസാനം കണക്കുമായിട്ട് വരുമ്പോൾ ഒന്നും കാണത്തില്ല. നഷ്ടമായിരിക്കും. പുള്ളിക്ക് കൊടുക്കാനുള്ള ശമ്പളത്തിൽ അത് കുറയക്കും.

ലാലേട്ടൻ ഒരു കലാകാരനാ, ഒരു കലാകാരൻ ഒരു കാരണവശാലും ഒരു കച്ചവടക്കാരനായി മാറാൻ ഒക്കത്തില്ല. കച്ചവടക്കാരൻ ആയാൽ അയാളുടെ കല അയാളിൽ നിന്ന് പോകും. ആന്റണി പെരുമ്പാവൂർ വന്ന ശേഷമാണ് ലാലേട്ടന് നല്ല സിനിമകളും ഫിനാൻഷ്യൽ ഡിസിപ്ലിനും ഉണ്ടായത്. ഞാൻ അതിന് ശേഷമാണ് ലാലേട്ടനെ പരിചയപ്പെടുന്നത്. അതിന് മുന്നേയുള്ള കാര്യങ്ങൾ എനിക്ക് അറിയില്ല. പക്ഷെ എന്നോട് ലാലേട്ടൻ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്,' സന്തോഷ് ടി കുരുവിള പറഞ്ഞു.

Content Highlights: Producer Santosh T Kuruvila speaks about Mohanlal’s approach to remuneration. He says the actor reduces his salary if a film incurs losses. The producer praises Mohanlal’s responsibility toward producers.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us