24ാം വയസിൽ കാൻസർ,എ​ഗ് ഫ്രീസിം​ഗിനെക്കുറിച്ച് ഡോക്ടർമാർ പറഞ്ഞില്ല, ചോദിച്ചപ്പോഴുള്ള മറുപടി ഞെട്ടിച്ചു; മംമ്ത

പലപ്പോഴും എഴുന്നേൽക്കാൻ പോലും വയ്യാതെ ഞാൻ ഷൂട്ടിംഗിന് പോയിട്ടുണ്ട്. എന്റെ വർക്കിൽ ഞാൻ ബുദ്ധിമുട്ട് കാണിക്കാറില്ല.

24ാം വയസിൽ കാൻസർ,എ​ഗ് ഫ്രീസിം​ഗിനെക്കുറിച്ച് ഡോക്ടർമാർ പറഞ്ഞില്ല, ചോദിച്ചപ്പോഴുള്ള മറുപടി ഞെട്ടിച്ചു; മംമ്ത
dot image

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മംമ്ത മോഹൻദാസ്. ആത്മധെെര്യത്തിന്റെ പ്രതീകമായി മംമ്തയെ പറയുന്നതിൽ തെറ്റുണ്ടാവില്ല. ജീവിതത്തിൽ തിരിച്ചടികൾ ഒന്നിലേറെ തവണ വന്നപ്പോഴും തകർന്ന് പോകാതെ മുന്നോട്ട് നീങ്ങാൻ മംമ്തയ്ക്ക് സാധിച്ചു. രണ്ട് തവണ മംമ്ത കാൻസറിനെ അഭിമുഖീകരിച്ചു. ഇതിനിടെ വിറ്റിലി​ഗോ എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനും ബാധിച്ചു. ഇതെല്ലാം മംമ്ത നേരിട്ടു. ഇപ്പോഴിതാ 24 -ാം വയസിൽ തനിക്ക് കാൻസർ വന്നുവെന്നും 28 -ാം വയസിൽ ട്രാൻസ്പ്ലാന്റ് ചെയ്‌തതായും മംമ്ത പറഞ്ഞു. എന്നാൽ അന്ന് എഗ് ഫ്രീസിം​ഗിനെക്കുറിച്ച് ഡോക്ടർമാർ പറഞ്ഞില്ലെന്നും അതിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടിയും നടി പങ്കുവെച്ചു. ജോസ് ആലുക്കാസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'24 -ാം വയസിലാണ് എനിക്ക് കാൻസർ കണ്ടെത്തുന്നത്. ട്രാൻസ്പ്ലാന്റ് ചെയ്തത് 28 വയസിലാണ്. ആരും എന്നോട് എ​ഗ് ഫ്രീസ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞു തന്നിട്ടില്ല. ട്രാൻസ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാൻ പോയി ചോദിക്കുന്നത്. നിങ്ങൾ പറഞ്ഞില്ല എന്നാണ് ഡോക്ടർമാർ എന്നോട് പറഞ്ഞിരുന്നത്. നമ്മൾക്കെങ്ങനെ അറിയാനാണ്. ഒന്നാമത് നമുക്ക് ഇൻഫർമേഷൻ ഇല്ല. ഈ ഡോക്ടർമാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചതാണ്. ഡോക്ടർമാരെ കുറ്റം പറയുകയല്ല, പക്ഷെ നമ്മുടെ മെഡിക്കൽ സിസ്റ്റത്തിൽ പിഴവുകളുണ്ട്.

അന്നത്തെ കാലത്ത് സ്റ്റി​ഗ്മ എന്താണ്. ഇതിനെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കാൻ പറ്റുമോ. സ്വന്തം മാതാപിതാക്കൾ സ്വന്തം സഹോദരങ്ങളോട് പോലും പറയുന്നില്ല. അത് തന്നെ വെെകിയാണ് പറയുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടാണ്. എനിക്ക് സപ്പോർട്ട് ആയി ആ സമയത്ത് വന്നവരുണ്ട്, എനിക്കൊപ്പം ഇരുന്ന് തമാശ പറഞ്ഞിട്ടുണ്ട്. സപ്പോർട്ട് എന്ന് പറഞ്ഞ് വരുന്ന കുറേ ആൾക്കാർക്ക് സിംപതിയാണ്. അത് രോ​ഗിക്ക് ടോക്സിക്കാണ്,' മംമ്ത പറഞ്ഞു.

പലപ്പോഴും എഴുന്നേൽക്കാൻ പോലും വയ്യാതെ ഞാൻ ഷൂട്ടിംഗിന് പോയിട്ടുണ്ട്. എന്റെ വർക്കിൽ ഞാൻ ബുദ്ധിമുട്ട് കാണിക്കാറില്ല. മനസിനെ ശക്തിപ്പെടുത്തുക എന്നത് നമുക്ക് തന്നെയേ ചെയ്യാൻ പറ്റൂ. അത് ആരും എവിടെ നിന്നും എടുത്ത് തരില്ല. കാൻസറിന്റെ കാര്യത്തിൽ ഒരു ഉറപ്പും പറയാൻ പറ്റില്ല. നല്ല ജീവിത ശെെലിയായിര‍ുന്നു എനിക്ക്. വ്യായാമമുണ്ടായിരുന്നു. മദ്യപാനമോ മറ്റ് ദുശീലമോ ഇല്ലായിരുന്നു. എന്നിട്ടും എനിക്ക് കാൻസർ വന്നു.

Content Highlights: Mamta Mohandas was diagnosed with cancer at the age of 24. She revealed in an interview that doctors did not inform her about egg freezing as an option to preserve fertility before starting treatment.

dot image
To advertise here,contact us
dot image