ഇതെന്താ ഒടിടിയിലും ക്ലാഷോ? തിയേറ്ററിൽ ഹിറ്റടിച്ച ഒരുപിടി പടങ്ങൾ ഈ വാരം സ്ട്രീമിങ്ങിന് എത്തുന്നുണ്ട്

മാത്യു തോമസ് ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സും നാളെ ഒടിടിയിൽ എത്തും

ഇതെന്താ ഒടിടിയിലും ക്ലാഷോ? തിയേറ്ററിൽ ഹിറ്റടിച്ച ഒരുപിടി പടങ്ങൾ ഈ വാരം സ്ട്രീമിങ്ങിന് എത്തുന്നുണ്ട്
dot image

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഈ വാരം ഒടിടിയിൽ എത്തുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. വമ്പൻ സൂപ്പർതാര സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഇത്തവണ ഒടിടിയിലേക്ക് എത്തുന്നത്.

ശിവകാർത്തികേയൻ നായകനായി എത്തി സുധ കൊങ്കര ഒരുക്കിയ പരാശക്തി ആണ് ഈ വാരം ഒടിടിയിൽ എത്തുന്ന ഒരു ചിത്രം. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ഫെബ്രുവരി 7 ന് സീ 5 വിലൂടെയാണ് പരാശക്തി സ്ട്രീമിങ് ചെയ്യുന്നത്. ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനെതിരെ തമിഴ് നാട്ടിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പരാശക്തി ഒരുങ്ങുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങിയത്.

പ്രഭാസ് നായകനായി എത്തിയ ദി രാജാസാബ് ആണ് ഒടിടിയിൽ ഈ വാരം എത്തുന്ന മറ്റൊരു ചിത്രം. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിട്ടാണ് എത്തിയത്. സംക്രാന്തി റിലീസായി പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിച്ചത്. ബോക്സ് ഓഫീസിലും ഭേദപ്പെട്ട കളക്ഷൻ ആണ് സിനിമയ്ക്ക് നേടാനായത്. ചിത്രം ഫെബ്രുവരി 6 മുതൽ സ്ട്രീമിങ് ആരംഭിക്കും. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 206.75 കോടിയാണ് സിനിമ നേടിയത്.

ശർവാനന്ദ് നായകനായി എത്തുന്ന തെലുങ്ക് ചിത്രം നാരി നാരി നാടുമ മുരാരി ആണ് ഒടിടിയിൽ എത്തിയ ചിത്രം. ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു. ശർവാനന്ദ്, സാക്ഷി വൈദ്യ, സംയുക്ത മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. തിയേറ്ററിൽ മികച്ച വിജയമാണ് സിനിമ നേടിയത്.

the rajasaab

അനൂപ് മേനോനെ നായകനാക്കി രതീഷ് ശേഖർ സംവിധാനം ചെയ്ത ചിത്രമാണ് ചെക്ക്മേറ്റ്. 2024 ൽ പുറത്തിറങ്ങിയ ചിത്രം മൈൻഡ് ​ഗെയിം ത്രില്ലറായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. ഫെബ്രുവരി ആറ് മുതൽ മനോരമ മാക്സിലൂടെ ചിത്രം കാണാനാകും. അനൂപ് മേനോനൊപ്പം രേഖ ഹരീന്ദ്രൻ, ലാൽ, സൗമ്യ രാജൻ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മാത്യു തോമസ് ചിത്രം നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സും നാളെ ഒടിടിയിൽ എത്തും. സീ 5 ലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. തിയേറ്ററിലെന്നപോലെ ഒടിടിയിലും സിനിമയ്ക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്.

Content Highlights: From The Rajasaab to Parasakthi, films releasing on OTT this week

dot image
To advertise here,contact us
dot image