നവാസിന്റെ അഭിനയം വാപ്പിച്ചിയോളം നന്നായി, എന്റെ അനുജന് ഹിറ്റ്‌ സിനിമയിൽ അവസരം നൽകിയതിൽ നന്ദി; നിയാസ് ബക്കർ

പ്രകമ്പനം എന്ന സിനിമയിലെ നവാസിന്റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി എനിക്ക് തോന്നി.

നവാസിന്റെ അഭിനയം വാപ്പിച്ചിയോളം നന്നായി, എന്റെ അനുജന് ഹിറ്റ്‌ സിനിമയിൽ അവസരം നൽകിയതിൽ നന്ദി; നിയാസ് ബക്കർ
dot image

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടന്റെ മരണം. ഇപ്പോഴിതാ നടൻ അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമ കണ്ട് അനുജന്റെ അഭിനയത്തെ പ്രശംസിക്കുകയാണ് സഹോദരൻ നിയാസ് ബക്കർ. നവാസിന്റെ അഭിനയം തങ്ങളുടെ വാപ്പിച്ചിയോളം നന്നായി എന്നാണ് നിയാസ് കുറിച്ചിരിക്കുന്നത്. തന്റെ അനുജനെ സിനിമയിൽ കാസറ്റ് ചെയ്യാത്തവർക്ക് നന്ദിയും നിയാസ് പറഞ്ഞു. ഫേസ് ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് നിയസിന്റെ പ്രതികരണം.

'ഞങ്ങളെത്ര നന്നായി അഭിനയിച്ചാലും ഞങ്ങളുടെ വാപ്പിച്ചിയെ ( actor അബൂബക്കർ late ) അടുത്തറിയുന്നവർ വാപ്പിച്ചിയുടെ പഴയകാല നാടകങ്ങളും സിനിമകളും കണ്ടിട്ടുള്ളവർ പറയും കൊള്ളാം… എങ്കിലും അബൂബക്കറിനോളം വന്നില്ല എന്ന്. അങ്ങിനെ ആവുക എളുപ്പമല്ലെന്ന് ഞങ്ങൾക്കും അറിയാം. എന്നാൽ ഇന്നലെ പ്രകമ്പനം എന്ന സിനിമയിലെ നവാസിന്റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി എനിക്ക് തോന്നി.

ഇനിയായിരുന്നു ഏറെ നല്ല കഥാപാത്രങ്ങളെ അവന് നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്. ഓർക്കുമ്പോൾ സഹിക്കുന്നില്ല. എങ്കിലും ജീവിതയാഥാർഥ്യങ്ങളെ ഞാൻ ഉൾകൊള്ളുന്നു. ഞങ്ങളുടെ നവാസിന് പൂർത്തീകരിക്കാൻ കഴിയാത്തത് അവന്റെ മക്കൾക്ക് സാധ്യമാവട്ടെയെന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ. പ്രകമ്പനം ഒരു തികഞ്ഞ എന്റർടൈൻമെന്റ് മൂവിയാണ്. സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ നിങ്ങൾ തിയ്യേറ്ററിൽ തന്നെ പോയി കാണണം നഷ്ടം വരില്ല. എന്റെ അനുജന് ഈ ഹിറ്റ്‌ സിനിമയിൽ ഒരു നല്ല വേഷം നൽകിയ പ്രകമ്പനത്തിന്റെ പ്രൊഡ്യൂസർ, ഡയറക്ടർ, അണിയറയിലെ എല്ലാവർക്കും എന്റെ നിറഞ്ഞ സ്നേഹം പ്രാർത്ഥന,' നിയാസ് ബക്കർ പറഞ്ഞു.

അതേസമയം, നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് പ്രകമ്പനം അവതരിപ്പിക്കുന്നത്. 'നദികളിൽ സുന്ദരി'യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.

Content Highlights:  Niyas Backer praises Kalabhavan navas performance in his last film prakambanam

dot image
To advertise here,contact us
dot image