ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി

2025 മാര്‍ച്ച് 10നാണ് കൈതപ്രത്ത് നിര്‍മ്മാണം നടക്കുന്ന രാധാകൃഷ്ണന്റെ വീട്ടില്‍ വെച്ച് കൊലപാതകം നടന്നത്

ഭാര്യയുമായുള്ള സൗഹൃദം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഒടുവില്‍ പ്രതിയും ജീവനൊടുക്കി
dot image

കണ്ണൂര്‍: കൈതപ്രം മാതമംഗലം രാധാകൃഷ്ണന്‍ കൊലക്കേസിലെ പ്രതി സന്തോഷ് ജീവനൊടുക്കിയ നിലയില്‍. കൈതപ്പുറത്ത് വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിലാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2025 മാര്‍ച്ചിലാണ് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുടെ സുഹൃത്തായിരുന്നു സന്തോഷ്. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുമായി സന്തോഷിന് അടുപ്പമുണ്ടായിരുന്നു. ഇതിനു പിന്നാലെ രാധാകൃഷ്ണനെ ഒഴിവാക്കാന്‍ വേണ്ടിയാണ് അന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ സന്തോഷും മിനിയും അറസ്റ്റിലായിരുന്നു. പിന്നീട് കേസില്‍ ജാമ്യം ലഭിച്ചു. കൊലപാതകത്തിനു ശേഷം സന്തോഷും മിനിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. മിനിയുടെ വീട്ടിലേക്ക് സന്തോഷ് എത്തുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സന്തോഷ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.

2025 മാര്‍ച്ച് 10നാണ് കൈതപ്രത്ത് നിര്‍മ്മാണം നടക്കുന്ന രാധാകൃഷ്ണന്റെ വീട്ടില്‍ വെച്ച് കൊലപാതകം നടന്നത്. സഹപാഠികളായിരുന്ന സന്തോഷും മിനി നമ്പ്യാരും പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിര്‍മാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തില്‍ സന്തോഷ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയതോടെ രാധാകൃഷ്ണന്‍ എതിര്‍ത്തതാണ് സന്തോഷിന് രാധാകൃഷ്ണനോട് വിരോധമുണ്ടാകാന്‍ കാരണമായത്.

Content Highlights: Santhosh, an accused in the 2025 Kaithapram Radhakrishnan murder case in Kannur, lost life in a rubber plantation near his residence. Santhosh and co-accused Mini Nambiar had been arrested in connection with the case and were later granted bail

dot image
To advertise here,contact us
dot image