പണം തരാമെന്ന് പറഞ്ഞ് ഐ ഫോൺ വാങ്ങി മുങ്ങി, പ്രതി പിടിയിൽ

മാനന്തവാടി സ്വദേശി കടവത്തു മീത്തൽ വീട്ടിൽ കെ.എം.സാജിദാണ് (36)പിടിയിലായത്.

പണം തരാമെന്ന് പറഞ്ഞ് ഐ ഫോൺ വാങ്ങി മുങ്ങി, പ്രതി പിടിയിൽ
iphone
dot image

കോഴിക്കോട്: പണം തരാമെന്ന് പറഞ്ഞ് പറ്റിച്ച് ഐ ഫോൺ വാങ്ങി മുങ്ങിയ പ്രതി പിടിയിലായി.

ഷോറൂമിലെ ജീവനക്കാരൻ്റെ മൊബൈൽ ഫോൺ വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ. മാനന്തവാടി സ്വദേശി കടവത്തു മീത്തൽ വീട്ടിൽ കെ.എം.സാജിദാണ് (36)പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 17 ന് മൊബൈൽ ഷോറൂമിൽ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന പുതിയറ സ്വദേശി ഫാഹിസിന്റെ ഐ ഫോൺ 82,000 രൂപയ്ക്ക് വാങ്ങാം എന്ന് പറഞ്ഞ് പ്രതി ഷോറൂമിന്റെ മുൻപിൽ വച്ച് മൊബൈൽ വാങ്ങിക്കുകയായിരുന്നു. എന്നാൽ അക്കൗണ്ട് വഴി പണം അയച്ചു തരാം എന്ന് പറഞ്ഞ് പ്രതി കടന്നുകളഞ്ഞു. ഇത്ര നാളായിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഫാഹിസ് നൽകി. പൊലീസ് അന്വേഷണം നടത്തി പ്രതിയെ കോഴിക്കോട് വച്ച് കസ്റ്റഡിയിൽ എടുത്തു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Content Highlights: A man has been arrested for allegedly obtaining an iPhone by promising to pay for it later and then disappearing without making the payment. The arrest was made in connection with a cheating complaint.

dot image
To advertise here,contact us
dot image