

ഐ പി എൽ പുതിയ സീസണിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തന്നെ നിലനിർത്തിയതിൽ നന്ദി പറഞ്ഞ് യഷ് ദയാൽ. തന്നെ നിലനിർത്തുമെന്ന് ഒരിക്കലൂം കരുതിയില്ലെന്ന് താരം പറഞ്ഞു.
2027ല്‍ ആര്‍സിബിക്കായി മികച്ച പ്രകടനം കാഴ്ചവെച്ച് ഈ വിശ്വാസം കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യമാണ്. ആര്‍സിബി എന്നെ നിലനിര്‍ത്തുമെന്ന് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. അവര്‍ എന്നെ നിലനിര്‍ത്തുകയും എന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മികച്ച പ്രകടനം നടത്താന്‍ ഞാന്‍ പരമാവധി ശ്രമിക്കും. എനിക്കുള്ള പരിചയസമ്പത്ത് വെച്ച് ഈ സീസണില്‍ എന്റെ 100 ശതമാനം നല്‍കാന്‍ ഞാന്‍ ശ്രമിക്കും' ദയാല്‍ പറഞ്ഞു.
ആര്‍സിബിയുടെ ആദ്യ ഐപിഎല്‍ കിരീടനേട്ടത്തില്‍ ദയാല്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ആ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 36.15 ശരാശരിയിലും 9.59 ഇക്കോണമിയിലും 13 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി.
എന്നാൽ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട നിയമനടപടിയിൽ കഴിഞ്ഞ സീസൺ കളിക്കാനായില്ല. കേസ് ഒത്തുതീർന്നതോടെ ഇപ്പോൾ ദയാല്‍ ഉത്തര്‍പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
content highlights:: Left-arm pacer Yash Dayal admitted he was genuinely shocked when Royal Challengers Bengaluru (RCB) decided to retain him, considering the tough phases he had endured earlier in his IPL career