കേരള സ്റ്റോറിക്കും കശ്മീർ ഫയൽസിനും ഇല്ലാത്ത പ്രശ്‌നം ജനനായകന്, സിനിമയോട് കാണിക്കുന്നത് വിവേചനം;മൻസൂർ അലി ഖാൻ

ലിയ വിവാ​ദങ്ങളും പ്രതിഷേധങ്ങളും നേരിട്ട ‘ദി കശ്മീർ ഫയൽസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ സിനിമകൾക്ക് സുഗമമായി സർട്ടിഫിക്കേഷൻ ലഭിച്ചു

കേരള സ്റ്റോറിക്കും കശ്മീർ ഫയൽസിനും ഇല്ലാത്ത പ്രശ്‌നം ജനനായകന്, സിനിമയോട് കാണിക്കുന്നത് വിവേചനം;മൻസൂർ അലി ഖാൻ
dot image

ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ജനനായകൻ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. സിനിമയുടെ റീലീസ് നീണ്ടുപോകുന്നതിൽ നിരാശയിലാണ് ആരാധകർ. ഇപ്പോഴിതാ ഇതിൽ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നടൻ മൻസൂർ അലി ഖാൻ. വിവാദമായ കേരള സ്റ്റോറിക്കും കശ്മീർ ഫയൽസിനും എളുപ്പത്തിൽ സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചെന്നും എന്നാൽ ജനനായകൻ സിനിമയോട് കാണിക്കുന്നത് വിവേചനമാണെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. പുതിയ സിനിമയുടെ വാർത്താ സമ്മേളനത്തിലാണ് നടന്റെ പ്രതികരണം.

'സിനിമ ഒരു വലിയ ബിസിനസ് ശൃംഖലയാണ്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്നുണ്ട്. അതിൻ്റെ ലോഞ്ചിനായുള്ള നീണ്ട കാത്തിരിപ്പ് വളരെ നിരാശാജനകമാണ്. വിജയ്‌യെ പോലൊരു മാസ് ഹീറോയെ എന്തിനാണ് ലക്ഷ്യമിടുന്നതെന്ന് അറിയില്ല. വലിയ വിവാ​ദങ്ങളും പ്രതിഷേധങ്ങളും നേരിട്ട ‘ദി കശ്മീർ ഫയൽസ്’, ‘ദി കേരള സ്റ്റോറി’ തുടങ്ങിയ സിനിമകൾക്ക് സുഗമമായി സർട്ടിഫിക്കേഷൻ ലഭിച്ചു. എന്നാൽ ‘ജന നായകൻ’ തുടർച്ചയായി സെൻസർഷിപ്പ് പ്രശ്‌നങ്ങൾ നേരിടുകയാണ്,' മൻസൂർ അലി ഖാൻ പറഞ്ഞു.

വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Content Highlights: Actor Mansoor Ali Khan expressed frustration with the Censor Board’s handling of Jananayakan. He called the treatment of the film discriminatory and unfair. The actor pointed out that the film’s content was unnecessarily scrutinized.

dot image
To advertise here,contact us
dot image