യീീീ ഹാാാ…ജിത്തു മാധവന്റെ സംവിധാനത്തിൽ ജമ്പനായി മോഹൻലാൽ വന്നിരുന്നെങ്കിൽ?; വൈറലായി എഐ ചിത്രം

ഇപ്പോഴത്തെ ലുക്ക് അതിന് പറ്റിയതാണെന്നുമാണ് ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചിരിക്കുന്നത്

യീീീ ഹാാാ…ജിത്തു മാധവന്റെ സംവിധാനത്തിൽ ജമ്പനായി മോഹൻലാൽ വന്നിരുന്നെങ്കിൽ?; വൈറലായി എഐ ചിത്രം
dot image

കഴിഞ്ഞ കുറെയേറെ നാളുകളായി മോഹൻലാലിനോട് ആരാധകർ നിരന്തരം ചോദിക്കുന്ന ചോദ്യമായിരുന്നു എന്ന് താടി എടുക്കുമെന്ന്. എന്നാൽ ഇന്നലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മോഹൻലാലിന്റെ താടിയെടുത്ത ഫോട്ടോ വന്നിരുന്നു. നിമിഷനേരം കൊണ്ടാണ് ഈ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തത്. ഈ ലുക്കിൽ ഒരു പക്കാ മാസ്സ് പടം വരണമെന്നാണ് ആരാധകരുടെ ആവശ്യം. ഇപ്പോഴിതാ അതിനിടയിൽ ഒരു എഐ ചിത്രം സർപ്രൈസ് എൻട്രി നടത്തുകയാണ്.

മലയാളികൾക്ക് ഏറെ സുപരിചിതമായ ജമ്പനും തുമ്പനും എന്ന കഥയിലെ ജമ്പൻ ആയിട്ടാണ് മോഹൻലാലിനെ ഈ എഐ ചിത്രം അവതരിപ്പിക്കുന്നത്. ജിത്തു മാധവന്റെ സംവിധാനത്തിൽ ജമ്പൻ എന്ന കഥാപാത്രമായി മോഹൻലാൽ വരണമെന്നും ഇപ്പോഴത്തെ ലുക്ക് അതിന് പറ്റിയതാണെന്നുമാണ് ഒരു പ്രേക്ഷകൻ എക്സിൽ കുറിച്ചിരിക്കുന്നത്. ഒപ്പം അജു വർഗീസിനെയും കൂട്ടണമെന്നും പോസ്റ്റിലുണ്ട്. നേരത്തെ മൊട്ടയടിച്ച തന്റെ ചിത്രം അജു വർഗീസ് പങ്കുവെച്ചപ്പോൾ ജമ്പൻ ആയി അജുവിനെ കാസ്റ്റ് ചെയ്യണമെന്നും നിരവധി പേർ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ചുമ്മാ ലവ് (ഇമോജി) ക്യാപ്ഷനൊപ്പമാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തുടരുമിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രത്തിനായുള്ള ലുക്ക് ആണിത്. L366 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിൽ മോഹൻലാൽ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിന്റെ പുതിയ ലുക്ക് നിമിഷനേരം കൊണ്ടാണ് വൈറലായത്. സോഷ്യൽ മീഡിയക്ക് ലാലേട്ടൻ തീയിട്ടു എന്നാണ് കമന്റുകൾ. മോഹൻലാലിന്റെ ഈ ലുക്ക് കാണാൻ വേണ്ടി മാത്രം സിനിമയ്ക്ക് ടിക്കറ്റ് എടുക്കാം എന്ന് പറയുന്നവർ പോലുമുണ്ട്. തുടരുമിലൂടെ വിന്റേജ് ലാലേട്ടന്റെ കളിയും ചിരിയും കുസൃതികളും തിരിച്ചുതന്ന തരുൺ മൂർത്തി തന്നെ ഇപ്പോൾ നടന്റെ പഴയ ലുക്കും തിരിച്ചുകൊണ്ടുവന്നു എന്ന് പറയുന്നവരും ഏറെയാണ്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് L366. നേരത്തെ ഓസ്റ്റിൻ ഡാൻ തോമസിന്റെ സംവിധാനത്തിൽ രതീഷ് രവിയുടെ തിരക്കഥയിൽ L365 അനൗൺസ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റർ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിൻ ഈ ചിത്രത്തിൽ നിന്ന് മാറുകയും തരുൺ മൂർത്തിയുടെ സംവിധാനത്തിൽ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇത് പുതിയ കഥയാണെന്നും അല്ലെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights: Mohanlal as Jumpan in Jithu Madhavan film, Ai pic goes viral

dot image
To advertise here,contact us
dot image