രഞ്ജി ട്രോഫിയിൽ തകർന്നടിഞ്ഞ് കേരളം; ചണ്ഡിഗഢിനോട് ഇന്നിങ്സിനും 92 റൺസിനും തോറ്റു

രഞ്ജി ട്രോഫി; ചണ്ഡിഗഢിനെതിരെ ഇന്നിങ്സിനും 92 റൺസിനും തോറ്റ് കേരളം

രഞ്ജി ട്രോഫിയിൽ തകർന്നടിഞ്ഞ് കേരളം; ചണ്ഡിഗഢിനോട് ഇന്നിങ്സിനും 92 റൺസിനും തോറ്റു
dot image

രഞ്ജി ട്രോഫിയിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് നാണംകെട്ട തോൽവി. ഇന്നിങ്സിനും 92 റൺസിനുമാണ് കേരളം മുട്ടുമടക്കിയത്. ആദ്യ ഇന്നിങ്സിൽ 139 റൺസെടുത്ത് പുറത്തായിരുന്ന ആതിഥേയർ രണ്ടാം ഇന്നിംഗ്സ് 185 റൺസിൽ അവസാനിപ്പിച്ചു.

കേരളത്തിനായി വിഷ്ണു വിനോദ്, സൽമാൻ നിസാർ എന്നിവർക്ക് മാത്രമാണ് തിളങ്ങാനായത്. വിഷ്ണു 43 പന്തിൽ 56 റൺസും, സൽമാൻ 85 പന്തിൽ 53 റൺസുമാണ് നേടിയത്. ചണ്ഡിഗഢിന്റെ രോഹിത് ദന്ദയുടെയും വിഷ്ണു കശ്യപിന്‍റെയും ബൗളിങ്ങാണ് കേരളത്തെ തകർത്തത്. 13 ഓവറിൽ 38 റൺസ് വഴങ്ങിയ രോഹിത് വീഴ്ത്തിയത് കേരളത്തിന്റെ നാല് വിക്കറ്റുകൾ. 12 ഓവറിൽ 41 റൺസ് വഴങ്ങിയ കശ്യപ് മൂന്ന് വിക്കറ്റുകളും നേടി. സച്ചിൻ ബേബി, ബാബാ അപരാജിത്, മുഹമ്മദ് അസ്ഹറുദ്ദീൻ, അങ്കിത് ശർമ, ശ്രീഹരി സ് നായർ. എംഡി നിധീഷ് എന്നിവർക്കർക്കും മത്സരത്തിൽ തിളങ്ങാനായില്ല. ഓപ്പണർമാരായ അഭിഷേകിനെയും, രോഹനെയും മത്സരത്തിന്റെ രണ്ടാം ദിനം തന്നെ കേരളത്തിന് നഷ്ടമായിരുന്നു.

ചണ്ഡിഗഢിനെ വിജയത്തിന്റെ പടികൾ കയറ്റുന്നതിൽ നായകൻ മനൻ വോറയുടെയും ഓപ്പണർ അർജുൻ ആസാദിന്‍റെയും സെഞ്ച്വറികൾ നിർണായകമായി. 123 പന്തിൽ ഒരു സിക്സും 15 ബൗണ്ടറികളും അടക്കം 102 റൺസ് അടിച്ചെടുത്താണ് ആസാദ് പുറത്തായത്. 206 പന്തിൽ 133 റൺസായിരുന്നു വോറയുടെ സമ്പാദ്യം. ഒരു സിക്സും 11 ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. അർജിത് പന്നു 98 പന്തിൽ നേടിയത് 52 റൺസ്. കേരളത്തിനായി ഏദൻ ആപ്പിൾ ടോം നാലു വിക്കറ്റുകളും വീഴ്ത്തി. പോയിന്റ് പട്ടികയിൽ കേരളം ഈ തോൽവിയോടെ അവസാന സ്ഥാനത്തേക്ക് വീണു.

Content highlights: Ranji Trophy; Kerala lose to Chandigarh by an innings and 92 runs

dot image
To advertise here,contact us
dot image