

ബോക്സ് ഓഫീസ് ക്വീൻ, നാഷണൽ ക്രഷ് എന്നിങ്ങനെ രശ്മിക മന്ദാനയ്ക്ക് വിശേഷണങ്ങൾ അനവധിയാണ്. രശ്‌മിക നായികാ ആയി എത്തിയ ചിത്രങ്ങൾ എല്ലാം തന്നെ മികച്ച കളക്ഷൻ നേടിയാണ് തിയേറ്റർ വിട്ടത്. ഇപ്പോഴിതാ, സോഷ്യൽ മീഡിയ ട്രോളുകളെക്കുറിച്ചും മുഖ്യധാരാ മാധ്യമങ്ങൾ പോലും ചില വാർത്തകൾ വളച്ചൊടിക്കുന്നതിനെക്കുറിച്ചും പറയുകയാണ് രശ്‌മിക. കൊമേഴ്ഷ്യല്‍ സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ചും നടി പറയുന്നു. എപ്പോഴും ഡിയര്‍ കോമ്രേഡ് പോലുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയില്ലെന്നും നടി കൂട്ടിച്ചേർത്തു.
'നമ്മള്‍ പറയാത്ത കാര്യങ്ങള്‍ വളച്ചൊടിച്ചാണ് ആളുകള്‍ വാര്‍ത്തയാക്കുന്നത്. ഒരു തവണ എന്നോട് ഏതോ ഒരു വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചിരുന്നു. എനിക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലെന്നാണ് ഞാന്‍ പറഞ്ഞത്. പക്ഷേ ചില മാധ്യമങ്ങള്‍ പറഞ്ഞത് ഞാന്‍ ഈ വിഷയത്തില്‍ ഇങ്ങനെ അഭിപ്രായം പറഞ്ഞു എന്നാണ്. ആ തെറ്റായ വാര്‍ത്ത ഒരുപാട് പേര്‍ വായിക്കും. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് മുഖ്യധാര മാധ്യമങ്ങള്‍ വരെ ട്രോളാന്‍ തുടങ്ങിയെന്ന്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഭയപ്പെടുത്തുന്ന കാര്യമാണ്.
വലിയ വിഭാഗം ഓഡിയന്‍സിനെ സ്വാധീനിക്കാനുള്ള കഴിവ് ഇക്കൂട്ടര്‍ക്കുണ്ട്, പല മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ കണ്ടാല്‍ ആ നാട് തന്നെ നമ്മളെ വെറുക്കുകയാണെന്നാണ് തോന്നും. പക്ഷേ ആളുകള്‍ക്ക് അത്തരത്തില്‍ നമ്മളോട് ഒരു ദേഷ്യവും ഉണ്ടാവില്ല. വരാനിരിക്കുന്ന തലമുറയോട് ഇത്തരത്തിലുള്ള നെഗറ്റിവിറ്റിയില്‍ ചെന്ന് പെടരുതെന്നാണ് പറയാനുള്ളത് രാജ്യത്തിന്റെ പുരോഗതിയെ ഇത് സാരമായി ബാധിക്കും,' രശ്‌മിക പറഞ്ഞു.
കൊമേഴ്ഷ്യല്‍ സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ചും നടി പറയുന്നു. ‘ചിലര്‍ക്ക് കൊമേഴ്ഷ്യല്‍ സിനിമകള്‍ കാണാനാണ് ഇഷ്ടം. അവര്‍ക്ക് വേണ്ടി എനിക്ക് അങ്ങനെയുള്ള സിനിമകള്‍ ചെയ്യണം. ചിലര്‍ക്ക് നല്ല സ്റ്റോറി ഡ്രിവണ്‍ സിനിമകള്‍ കാണാനാണ് ഇഷ്ടം. അവര്‍ക്ക് വേണ്ടിയും എനിക്ക് സിനിമ ചെയ്യണം. എല്ലാത്തരം സിനിമകള്‍ കാണാനും പ്രേക്ഷകരുണ്ട്. കൊമേഴ്ഷ്യല്‍ സിനിമകളും അല്ലാത്ത സിനിമകളും എനിക്ക് ചെയ്യുകയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ചെയ്യണം.
ഞാനിപ്പോഴും ഓര്‍ക്കുന്നു ഡിയര്‍ കോമ്രേഡ് എന്ന സിനിമയ്ക്ക് ശേഷം ഒരു പ്രമുഖ വ്യക്തി എന്നോട് നിങ്ങള്‍ എപ്പോഴും കൊമേഴ്ഷ്യൽ സിനിമകളാണല്ലോ ചെയ്യുന്നത് എല്ലാം കഴിഞ്ഞെന്നാണ് വിചാരിച്ചത് എന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം പക്ഷേ എനിക്ക് ഇപ്പോഴും ഡിയര്‍ കോമ്രേഡ് പോലുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയുമോ. ഒരു അഭിനേതാവെന്ന നിലയില്‍ തനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നും താന്‍ ചെയ്ത പുഷ്പ്പ എന്ന സിനിമയാണെങ്കിലും ഛാവ, കുബേര, ഗേള്‍ഫ്രണ്ട് എന്നീ സിനിമകളാണെങ്കിലും വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന തീരുമാനത്തില്‍ ചെയ്ത കഥാപാത്രങ്ങളാണെന്നും രശ്മിക പറഞ്ഞു.
Content Highlights: Rashmika Mandanna has expressed concern over the way certain news is being distorted and trolled, stating that even mainstream media outlets are responsible for such practices. She described the trend as frightening and stressed the need for responsible journalism and accurate reporting.