'മാളികപ്പുറം കണ്ട് മുൻ കാമുകി വിളിച്ചു, അടുത്ത സിനിമയിൽ അവസരം ചോദിച്ചു, മറുപടിയിൽ ഫോൺ കട്ട്ചെയ്തു,' അഭിലാഷ്

മാളികപ്പുറം സിനിമ കണ്ട ശേഷം മുൻ കാമുകി വിളിച്ച രസകരമായ ഓർമ്മകൾ പങ്കിട്ട് അഭിലാഷ് പിള്ള

'മാളികപ്പുറം കണ്ട് മുൻ കാമുകി വിളിച്ചു, അടുത്ത സിനിമയിൽ അവസരം ചോദിച്ചു, മറുപടിയിൽ ഫോൺ കട്ട്ചെയ്തു,' അഭിലാഷ്
dot image

ഉണ്ണി മുകുന്ദനെ നായകനാക്കി 2022 ൽ പുറത്തിറങ്ങിയ മാളികപ്പുറം വലിയ വിജയമായിരുന്നു ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. കോടികളാണ് സിനിമ തിയേറ്ററിൽ നിന്നും കലക്ട് ചെയ്തത്. സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയായിരുന്നു. മാളികപ്പുറത്തിന്റെ റിലീസിനുശേഷം ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് അഭിലാഷ് പിള്ള. 'മാളികപ്പുറം' കണ്ടതിന് ശേഷം തന്റെ മുൻ കാമുകി സിനിമയിൽ ഒരു അവസരം ചോദിച്ച് വിളിച്ചുവെന്നും, താൻ നൽകിയ മറുപടി കേട്ട് അവർ ഫോൺ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പിള്ള പറഞ്ഞു. ഷെഫ് നളൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഒരാളെ വളരെ സീരിയസായി ഇഷ്ടപ്പെട്ടിരുന്നു. അയാളും തിരിച്ച് അതേപോലെ തന്നെ ആ ഇഷ്ടം മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിക്കുമായിരുന്നു. പക്ഷെ ഒരു സമയത്ത് തേപ്പെന്ന് ഒന്നും ഞാൻ പറയുന്നില്ല. ഓ‌രോരുത്തരുടെ മാനസികാവസ്ഥയാണ്. ചിലപ്പോൾ അവർക്ക് അത് വർക്കാകാത്തതുകൊണ്ടാകും പ്രണയം തകർന്നു. അതിന്റെ കോമഡി എന്താണെന്ന് വെച്ചാൽ ആ ദേഷ്യത്തിന് ആ പെൺകുട്ടിയുടെ റൂംമേറ്റിനെ തന്നെ പ്രണയിച്ച് ഞാൻ കല്യാണം കഴിച്ചു.

Malikappuram Movie

ആറ് വർഷത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിച്ചത്. വേറൊരു രസകരമായ സംഭവവുമുണ്ടായി. മാളികപ്പുറം സിനിമ ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി എനിക്ക് മെസേജ് അയച്ചു. വേറൊരു സ്ഥലത്താണിപ്പോൾ ഇന്ത‍്യയിലില്ല. എന്റെ നമ്പർ ആ കുട്ടി വാങ്ങി വിളിച്ചു. മാളികപ്പുറം കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും ഭയങ്കര അടിപൊളി സിനിമാക്കാരനായല്ലേ എന്നുമൊക്കെ പറഞ്ഞു. ശേഷം അടുത്ത പടത്തിൽ‌ അഭിനയിക്കാൻ ഒരു വേഷം തരുമോയെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എന്റെ ജീവിതത്തിൽ ‍ഞാൻ ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടായിരുന്നു അതിപ്പോൾ നന്നായിട്ട് എന്റെ വീട്ടിലൊരാൾ ചെയ്യുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. എന്റെ മറുപടി കേട്ടതും അവൾ വേ​ഗം കോൾ കട്ട് ചെയ്ത് പോയി,' അഭിലാഷ് പിള്ള പറഞ്ഞു.

മാളികപ്പുറത്തിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രമായിരുന്നു സുമതി വളവ്. സിനിമയുടെ റീലീസ് സമയത്ത് നേരിട്ട സോഷ്യൽ മീഡിയ അറ്റാക്കുകളിൽ തളരാതെ തന്നെ പിടിച്ചു നിർത്തിയത് പൃഥ്വിരാജ് നൽകിയ മോട്ടിവേഷൻ ആയിരുന്നുവെന്നും അഭിലാഷ് പറഞ്ഞു. 'ശീലം ഇല്ലാത്തതു കൊണ്ടാണ് ശീലം ആകുമ്പോൾ മാറിക്കോളും സങ്കടം, നീ അത് ആലോചിക്കാതെ, നിന്റെ ജോലി നീ ചെയ്തു സിനിമയെ പ്രമോട്ട് ചെയ്യുക പടം ഓടിക്കോളും' എന്ന് അദ്ദേഹം പറഞ്ഞുവെന്നും അഭിലാഷ് പറഞ്ഞു.

Content Highlights: Abhilash Pilla has shared a light-hearted memory linked to the film Malikappuram, revealing that his former girlfriend called him after watching the movie. He described the moment as amusing and nostalgic, noting how the film unexpectedly triggered a personal conversation from his past.

dot image
To advertise here,contact us
dot image