

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച കലാകാരന്മാരിൽ ഒരാളാണ് ബോളിവുഡ് നടൻ ആമിർ ഖാൻ. കഥാപാത്രങ്ങൾക്ക് വേണ്ടി നടത്തുന്ന പരീക്ഷണങ്ങൾ മൂലം അദ്ദേഹത്തെ ആരാധകർ വിളിക്കുന്നത് 'മിസ്റ്റർ പെർഫെക്ഷനിസ്റ്റ്' എന്നാണ്. അഭിനയം കൊണ്ടും ബോക്സ്ഓഫീസ് റെക്കോർഡുകൾ കൊണ്ടും മുൻപന്തിയിലുള്ള നടൻ ഇപ്പോൾ തന്റെ ഡ്രീം പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
'മഹാഭാരതം നിർമിക്കുക എന്റെ സ്വപ്നം, ഒരു ദിവസം അത് യാഥാർത്ഥ്യമാകുമോ എന്ന് നോക്കാം. അതിനുള്ള അവസരം ലഭിക്കാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു, പക്ഷേ അതൊരു വലിയ ഉത്തരവാദിത്തമാണ്. ഇന്ത്യക്കാർ വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു, അത് നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. ഭഗവത് ഗീത വായിക്കാത്തതോ, കുറഞ്ഞത് അവരുടെ മുത്തശ്ശിയിൽ നിന്ന് അത് കേട്ടിട്ടില്ലാത്തതോ ആയ ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്.
എല്ലാ ഇന്ത്യക്കാർക്കും വളരെ അടിസ്ഥാനപരമായ ഒരു സിനിമ നിർമ്മിക്കുന്നതും ഒരു വലിയ ഉത്തരവാദിത്തമാണ്. ഞാൻ പലപ്പോഴും പറയാറുണ്ട്, മഹാഭാരതം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന്. ഞാൻ എപ്പോഴെങ്കിലും ഈ സിനിമ നിർമ്മിക്കുകയാണെങ്കിൽ, എല്ലാ ഇന്ത്യക്കാർക്കും ശരിക്കും അഭിമാനം തോന്നുന്ന രീതിയിൽ ഞാൻ അത് നിർമ്മിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
"It's my dream to make Mahabharata. Mahabharata can never let you down but you can let down Mahabharata. I am taking my team to make it because I want to get absolutely right making it":- Megastar #AamirKhan 🫡 pic.twitter.com/0IaCQ5aYsv
— RAJ (@AamirsDevotee) January 20, 2026
'വർഷങ്ങളായി, ലോർഡ് ഓഫ് ദി റിംഗ്സ് അല്ലെങ്കിൽ അവതാർ പോലുള്ള വലിയ എന്റർടെയ്‌നർമാരായ ധാരാളം ഹോളിവുഡ് സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. ലോകം ഇതെല്ലാം കണ്ടിട്ടുണ്ട്. എന്നാൽ മഹാഭാരതം എല്ലാറ്റിന്റെയും മാതാവാണ്. അതിനാൽ അത് നന്നായി വന്നാൽ ഇന്ത്യക്കാർ ശരിക്കും അഭിമാനിക്കുമെന്ന് ഞാൻ കരുതുന്നു. എനിക്ക് കാര്യങ്ങൾ ശരിയായി ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ വേണ്ടി ഞാൻ സമയമെടുക്കുന്നു,' ആമിർ ഖാൻ പറഞ്ഞു.
അതേസമയം, സിത്താരെ സമീൻ പർ ആണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന ആമിർ ചിത്രം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ബോക്സ് ഓഫീസിലും സിനിമ വലിയ കുതിപ്പുണ്ടാക്കിയിരുന്നു. ലോകേഷ് ചിത്രമായ കൂലിയിലും ആമിർ ഖാൻ കാമിയോ വേഷത്തിൽ എത്തിയിരുന്നു. എന്നാൽ റീലീസ് മുന്നേ വലിയ ഹൈപ്പ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ വേഷത്തിന് വലിയ രീതിയിൽ ട്രോളുകൾ ലഭിച്ചിരുന്നു.
Content Highlights: Aamir Khan has stated that his planned Mahabharata film will be made in a manner that instills pride among Indians. Emphasizing cultural responsibility, the actor said the epic will be adapted with respect, scale, and authenticity, aiming to reflect India’s heritage and values through cinema.