ചാമ്പ്യൻസ് ലീഗിൽ സിറ്റിക്ക് ഷോക്ക്!; നോർവീജിയൻ ക്ലബിനോട് അപ്രതീക്ഷിത തോൽവി

ചാമ്പ്യൻസ് ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി.

ചാമ്പ്യൻസ് ലീഗിൽ സിറ്റിക്ക് ഷോക്ക്!; നോർവീജിയൻ ക്ലബിനോട് അപ്രതീക്ഷിത തോൽവി
dot image

ചാമ്പ്യൻസ് ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി. ലീഗിലെ ഏഴാം ഗ്രൂപ്പ് പോരാട്ടത്തിൽ നോർവീജിയൻ ക്ലബ് ബോഡോ ഗ്ലിംന്റിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പ്രീമിയർ ലീഗ് വമ്പന്മാർ തോറ്റത്. ടൂർണമെന്റിൽ നോർവീജിയൻ ക്ലബിന്റെ ആദ്യ ജയം കൂടിയാണിത്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് അവർ ഒരു ചാമ്പ്യൻസ് ലീഗ് മത്സരം ജയിക്കുന്നത്.

22-ാം മിനിറ്റിൽ കാസ്പർ ഹോഗ് ബോഡോ ഗ്ലിംന്റിന് വേണ്ടി മത്സരത്തിലെ ആദ്യ ഗോൾ നേടി. രണ്ട് മിനിറ്റിനുള്ളിൽ മാക്സിന്റെ കാസ്പർ ഹോഗ് രണ്ടാം ഗോളും നേടിയതോടെ സിറ്റി ഞെട്ടി. തുടർന്ന് ഒന്നാം പകുതിയിൽ ഗോൾ മടക്കാനുള്ള സുവർണാവസരം ഹാളണ്ട് പാഴാക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ സോന്ദ്ര ഫെറ്റിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ ജെൻസ് ഹോഗ് ബോഡോയുടെ മൂന്നാം ഗോളും നേടി. രണ്ട് മിനിറ്റിനുള്ളിൽ റയാൻ ചെർകിയിലൂടെ സിറ്റി ഒരു ഗോൾ മടക്കി പ്രതീക്ഷ നൽകി. എന്നാൽ തൊട്ടടുത്ത രണ്ട് മിനിറ്റിനുള്ളിൽ രണ്ട് മഞ്ഞ കാർഡ് കണ്ട് റോഡ്രി പുറത്തായതോടെസിറ്റി പത്ത് പേരായി ചുരുങ്ങി. പിന്നീട് ഗോൾ മടക്കാൻ സിറ്റിക്കായില്ല.

ചാമ്പ്യൻസ് ലീഗിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള സിറ്റി ഇപ്പോൾ ടേബിളിൽ ഏഴാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ബോഡോ 27-ാം സ്ഥാനത്തും.

Content Highlights:Bodø/Glimt beat Manchester City in champions league

dot image
To advertise here,contact us
dot image