കങ്കുവയുടെ വമ്പൻ പരാജയം ഏശിയിട്ടില്ല; സിനിമയിൽ കടം ഇല്ലാത്ത ഒരേയൊരു നിർമാതാവാണ് താൻ എന്ന് കെ ഇ ജ്ഞാനവേൽ രാജ

കുറച്ച് സിനിമകൾ മാത്രമേ നന്നായി പോയുള്ളൂ, ഇത്രയധികം നെഗറ്റീവ് അനുഭവങ്ങൾ നേരിട്ടു, യൂട്യൂബർമാർ ഞാൻ കടത്തിലാണെന്ന് അവകാശപ്പെട്ടു

കങ്കുവയുടെ വമ്പൻ പരാജയം ഏശിയിട്ടില്ല; സിനിമയിൽ കടം ഇല്ലാത്ത ഒരേയൊരു നിർമാതാവാണ് താൻ എന്ന് കെ ഇ ജ്ഞാനവേൽ രാജ
dot image

സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ നായകനായി എത്തിയ ചിത്രമായിരുന്നു കങ്കുവ. വലിയ ബജറ്റില്‍ വമ്പന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷേ വിമര്‍ശനങ്ങളായിരുന്നു ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ കങ്കുവ പരാജയമായിട്ടും തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ലെന്ന് പറയുകയാണ് നിർമാതാവ് കെ ഇ ജ്ഞാനവേൽ രാജ. സൂര്യ എന്ന നടൻ തന്നോടൊപ്പം എന്നും ഉണ്ടായിരുന്നുവെന്നും നിർമാതാവ് കൂട്ടിച്ചേർത്തു.

'കുറച്ച് സിനിമകൾ മാത്രമേ നന്നായി പോയുള്ളൂ, ഇത്രയധികം നെഗറ്റീവ് അനുഭവങ്ങൾ നേരിട്ടു, യൂട്യൂബർമാർ ഞാൻ കടത്തിലാണെന്ന് അവകാശപ്പെട്ടു. ഞാൻ പ്രഖ്യാപിക്കുന്നു, വ്യവസായത്തിൽ കടമില്ലാത്ത ഒരേയൊരു നിർമ്മാതാവ് ഞാനാണ്. സൂര്യ എന്നെ പിന്തുണച്ചു, എന്നോടൊപ്പം നിന്നു, മറ്റൊരു നായകനും ഇത് ചെയ്യില്ലെന്ന് ഞാൻ കരുതുന്നു,' കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞു.

സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കങ്കുവ, ഫ്രാന്‍സിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തിയത്. ബോളിവുഡ് നടന്‍ ബോബി ഡിയോളാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. വലിയ ബജറ്റില്‍ ഇറങ്ങിയ കങ്കുവയ്ക്ക് മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ല. അമിതമായ ശബ്ദവും തിരക്കഥയിലെ ആവര്‍ത്തനവിരസതയും പാളിച്ചകളുമാണ് കങ്കുവയ്ക്ക് തിരിച്ചടിയായത്. സൂര്യയ്ക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു. 350 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Content Highlights: K.E. Gnanavel Raja says he is the only producer in the film industry who has no debt

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us