നസ്‌ലെനും, ടൊവിനോയും, ചാക്കോച്ചനും.. അമൽ നീരദിന്റെ നായകന്മാർ ഇവരോ? നസ്രിയയുടെ കാമിയോ ഉണ്ടോ?

അമൽ നീരദിന്റെ നായകന്മാർ ഇവരോ? നസ്രിയയുടെ കാമിയോ ഉണ്ടോ? സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

നസ്‌ലെനും, ടൊവിനോയും, ചാക്കോച്ചനും.. അമൽ നീരദിന്റെ നായകന്മാർ ഇവരോ? നസ്രിയയുടെ കാമിയോ ഉണ്ടോ?
dot image

അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തുകയാണ്. ബാച്ച്ലർ പാർട്ടി D’EUX എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ 'രണ്ട്' എന്നാണ് അർത്ഥമാക്കുന്നത്. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പറയുന്നു. പോസ്റ്റർ പങ്കിട്ടുകൊണ്ട് അമൽ നീരദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

മറ്റു വിവരങ്ങൾ ഒന്നും തന്നെ അമൽ നീരദ് പങ്കുവെച്ചിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമയിൽ നസ്‌ലെന്‍ ആണ് നായകൻ എന്ന അഭ്യൂഹം സജീവമാണ്. സൗബിൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ, ഷൈൻ ടോം, ശ്രീനാഥ്‌ ഭാസി, ഷറഫുദീൻ, രജിഷ തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കൾ എന്നാണ് റിപ്പോർട്ടുകൾ. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ഡി ഓ പി അപ്പു പ്രഭാകർ ആണ്. സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറും എഡിറ്റിംഗ് വിവേക് ഹർഷനുമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. ഫഹദും സിനിമയിൽ ഗസ്റ്റ് റോളിൽ എത്തിയേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയാകില്ലെന്നും മറിച്ച് സ്പിരിച്വല്‍ സീക്വല്‍ എന്ന നിലയിലായിരിക്കും ഈ ചിത്രം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്റ്റൈലിഷ് മേക്കിങിന് പേരുകേട്ട സംവിധായകനാണ് അമല്‍ നീരദ്. തന്റെ താരങ്ങളെയെല്ലാം വന്‍ സ്റ്റൈലിഷ് ലുക്കിലാണ് അമല്‍ അവതരിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ സിനിമയിലെ താരങ്ങളുടെ ലുക്ക് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഉടൻ തന്നെ മറ്റു അപ്ഡേറ്റുകൾ എത്തുമെന്നാണ് സൂചന.

Content Highlights: Social media is abuzz with discussions about the cast of an upcoming Amal Neerad film, focusing on the protagonists and rumors of a cameo by actress Nazriya Nazim. Fans are debating whether she will appear in the movie and who the leading actors are. No official confirmation has been provided yet regarding the cameo or full cast details.

dot image
To advertise here,contact us
dot image