ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനായി തിമോത്തി ചാലമെറ്റ്; തിളങ്ങി ഓവൻ കൂപ്പറും അഡോളസൻസും

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ കൂടിയായി ഇതോടെ ഓവൻ കൂപ്പർ മാറി

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനായി തിമോത്തി ചാലമെറ്റ്; തിളങ്ങി ഓവൻ കൂപ്പറും അഡോളസൻസും
dot image

ഏവരും കാത്തിരുന്ന 2026ലെ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കാലിഫോർണിയയിലെ ബെവർലി ഹിൽട്ടൻ ഹോട്ടലിലാണ് അവാർഡ് നിശ നടക്കുന്നത്. മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം തിമോത്തി ചാലമെറ്റ് സ്വന്തമാക്കി. 'മാർട്ടി സുപ്രീം' എന്ന സിനിമയ്ക്കാണ് നടന് പുരസ്‌കാരം ലഭിച്ചത്. മികച്ച നടിയായി റോസ് ബൈൺ തിരഞ്ഞെടുക്കപ്പെട്ടു. 'ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു' എന്ന സിനിമയിലെ പ്രകടനത്തിനാണ് റോസിന് പുരസ്‌കാരം ലഭിച്ചത്.

മികച്ച സംവിധായകനുള്ള പുരസ്‌കാരം പോൾ തോമസ് ആൻഡേഴ്സണ് ലഭിച്ചു. 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന സിനിമയ്‌ക്കാണ്‌ പുരസ്‌കാരം ലഭിച്ചത്. ടെലിവിഷൻ കാറ്റഗറിയിൽ മികച്ച സഹനടനുള്ള പുരസ്‌കാരം ഓവൻ കൂപ്പർ സ്വന്തമാക്കി. 'അഡോളസൻസ്' എന്ന നെറ്റ്ഫ്ലിക്സ് സീരിസിലെ പ്രകടനത്തിനാണ് ഓവന് പുരസ്‌കാരം ലഭിച്ചത്. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ കൂടിയായി ഇതോടെ ഓവൻ കൂപ്പർ മാറി. ലിമിറ്റഡ് സീരിസിലെ മികച്ച വെബ് സീരിസിനുള്ള പുരസ്കാരവും ‘അഡോളസെൻസ്’ സ്വന്തമാക്കി. മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഡികാപ്രിയോ ചിത്രമായ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' നേടി. മികച്ച സിനിമാറ്റിക്, ബോക്സ് ഓഫീസ് നേട്ടത്തിനുള്ള പുരസ്‌കാരം 'സിന്നേഴ്സ്' നേടി.

ലിമിറ്റഡ് സീരിസ് വിഭാഗത്തിൽ ‘അഡോളസെൻസി’ലൂടെ സ്റ്റീഫെൻ ഗ്രഹാം മികച്ച നടനായി. ലിയോണാര്‍ഡോ ഡികാപ്രിയോ നായകനായ 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനത'റും, 'സെന്റിമെന്റല്‍ വാല്യൂ' എന്ന സിനിമയുമാണ് എട്ടു നോമിനേഷനുകളുമായി മുന്നിട്ട് നിന്ന സിനിമകൾ. ലിയോണാര്‍ഡോ ഡികാപ്രിയോയും ജോര്‍ജ്ജ് ക്ലൂണിയെയും കടത്തിവെട്ടിയാണ് മികച്ച നടനുള്ള പുരസ്‌കാരം തിമോത്തി ചാലമെറ്റ് സ്വന്തമാക്കിയത്. സ്റ്റാൻഡ് അപ്പ് കോമേഡിയനായ നിക്കി ഗ്ലേസർ ആയിരുന്നു ഇത്തവണ ഗോൾഡൻ ഗ്ലോബ് അവതാരകൻ. തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ഗോൾഡൻ ഗ്ലോബ് അവതാരകനാകുന്നത്. ടിവി സീരീസ് (ഡ്രാമ) വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത് പ്രിയങ്ക ചോപ്രയായിരുന്നു.

Content Highlights: Golden Globe awards announced, Timothée Chalamet wins best actor

dot image
To advertise here,contact us
dot image