മണ്ഡോദരി എന്ന് വിളിക്കുന്നതിൽ അഭിമാനം, നിറമോ ജാതിയോ അല്ല കലയുടെ മാനദണ്ഡം; സ്നേഹ

അവര് പറയുന്നുണ്ട് ഞാൻ എല്ലാ കാര്യങ്ങളും ഒരാളെ പറ്റി മനസ്സിലാക്കിയിട്ടാണ് സംസാരിക്കുള്ളൂ എന്ന്. പക്ഷേ എന്നിട്ട് എന്നെ പറ്റി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റായിരുന്നു

മണ്ഡോദരി എന്ന് വിളിക്കുന്നതിൽ അഭിമാനം, നിറമോ ജാതിയോ അല്ല കലയുടെ മാനദണ്ഡം; സ്നേഹ
dot image

നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആർഎൽവി രാമകൃഷ്ണനെ വിമർശിച്ച സത്യഭാമയ്ക്ക് എതിരെ സ്നേഹ പ്രതികരിച്ചതായിരുന്നു ഇതിന് കാരണം. സത്യഭാമയുടെ ഈ പ്രതികരണത്തിന് നേരെ വിമർശങ്ങളും കുന്നുകൂടിയിറിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സ്നേഹ. റിപ്പോർട്ടർ ടി വിയോടാണ് സ്നേഹ തന്റെ അഭിപ്രായം പറയുന്നത്.

'ഇതിൽ ഞാൻ പ്രതികരിക്കണ്ട എന്ന് തീരുമാനിച്ചിരുന്ന ഒരാളാണ് അതിൽ അവരുടെ അടുത്ത് നമുക്ക് എന്താണ് പറയാൻ പറ്റുക അപ്പോ തുടർച്ചയായി അത്തരം കാര്യങ്ങൾ മാത്രം സംസാരിക്കുന്നവരുടെ അടുത്ത് നമുക്ക് ഒന്നും പറഞ്ഞ് നേരെയാക്കാനോ അല്ലെങ്കിൽ അതിന് മറുപടി പറഞ്ഞ് നമ്മുടെ സമയം കളയണ്ട എന്നാണ് എനിക്ക് അതിൽ തോന്നിയിട്ടുള്ളത്. അതുകൊണ്ടു തന്നെ അതിൽ എനിക്ക് ഒന്നും പറയാനില്ല.അവർ അങ്ങനെ പറയുന്ന ഒരാളാണ് അവരെ നമുക്ക് എന്ത് ചെയ്യാൻ പറ്റും അതിപ്പോ അവരുടെ വീട്ടുകാരാണ് തീരുമാനിക്കേണ്ടത് എന്ത് ചെയ്യാൻ പറ്റും എന്നുള്ളത്.

അവര് പറയുന്നുണ്ട് ഞാൻ എല്ലാ കാര്യങ്ങളും ഒരാളെ പറ്റി മനസ്സിലാക്കിയിട്ടാണ് സംസാരിക്കുള്ളൂ എന്ന്. പക്ഷേ എന്നിട്ട് എന്നെ പറ്റി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റായിരുന്നു. ഞാൻ ഒരിക്കലും ഓട്ടംതുള്ളൽ പഠിക്കാൻ വേണ്ടി കലാമണ്ഡലത്തിൽ പോയിട്ടില്ല ഞാൻ ഡാൻസ് പഠിക്കാൻ വേണ്ടി കലാമണ്ഡലത്തിൽ പോയിട്ടില്ല ഞാൻ ഓട്ടതുള്ളലും കഥകളിയും ഒക്കെ പഠിച്ചിട്ടുണ്ട് വളരെ ചെറുപ്പം മുതലേ തന്നെ പക്ഷെ അത് ഞാൻ പഠിച്ചിട്ടുള്ളത് എന്റെ ഗുരുക്കന്മാരുടെ വീട്ടിൽ പോയി നിന്ന് അങ്ങനെ പഠിച്ചിട്ടുള്ള ഒരാളാണ്. അതിനെ വളരെ സീരിയസ് ആയിട്ട് എടുത്തുകൊണ്ട് തന്നെ പഠിച്ചിട്ടുള്ളതാണ്. ഒരിക്കലും ഞാൻ കലാമണ്ഡലത്തിൽ പോയി പഠിച്ചിട്ടില്ല അപ്പോ അത്തരം തെറ്റിദ്ധാരണകളാണ് ഇവര് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് എന്തിനാണ് അങ്ങനെ പറയുന്നത് എന്ന് എനിക്ക് അറിഞ്ഞൂടാ. പിന്നെ അവരവർ പഠിച്ച മേഖലയിലാണോ ഉപജീവന മാർഗം നടത്തുന്നത് അങ്ങനെ തന്നെ വേണം എന്ന് നിർബന്ധം ഉണ്ടോ എന്നുള്ളത് ഒരു ചോദ്യമാണ്.

പിന്നെ അവർ ചോദിച്ച സ്ഥിതിക്ക് ഞാൻ പറയാം, ഞാൻ പഠിച്ച മേഖലയിൽ തന്നെയാണ് ഞാൻ ഇപ്പോൾ ജോലി എടുത്തുകൊണ്ടിരിക്കുന്നത്. ഞാൻ പഠിച്ചത് എൻറെ ക്വാളിഫിക്കേഷൻ എന്ന് പറയുന്നത് എംഎ ആൻഡ് എംഫിൽ ഇൻ തിയേറ്റർ ആർട്സ് ആണ്. ഞാൻ അതിൽ എംഎയും എംഫിലും കഴിഞ്ഞിട്ടുള്ള ഒരാളാണ്. അതേ മേഖലയിൽ തന്നെയാണ് ഞാൻ ഇപ്പോൾ ജോലി എടുക്കുന്നത്. പിന്നെ എല്ലാവരും ജോലി എടുക്കുന്നത് കഞ്ഞി കുടിക്കാനും ചോറുണ്ണാനും വേണ്ടിയാണ് അല്ലാതെ പട്ടിണി കിടക്കാൻ വേണ്ടി ആരും പണിക്ക് പോകില്ലല്ലോ. എങ്കിൽ പിന്നെ വെറുതെ കുത്തിയിരുന്നാൽ പോരെ. അതിനൊക്കെ എന്താണ് പ്രശ്നം എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല.

എന്നെ സംബന്ധിച്ച് ഈ രണ്ടു ദിവസം എന്ന് പറയുന്നത് ഞാൻ സൈലന്റ് ആയി ഇരിക്കുക തന്നെയായിരുന്നു. എനിക്കതിൽ റിപ്ലൈ കൊടുക്കണം എന്ന് ഒരിക്കലും തോന്നിയിട്ടുമില്ല. പിന്നെ എന്നെ സംബന്ധിച്ച് ഈ രണ്ടു ദിവസം ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസമാണ് അതിന്റെ കാരണം എന്ന് പറയുന്നത്. മറിമായം ഉറപ്പായും 15 വർഷമായി സക്സസ്ഫുൾ ആയി പോയിക്കൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ്. അതിന്റെ കാരണം മലയാളി പ്രേക്ഷകർ തന്നെയാണ് അവർക്ക് നമ്മളോട് ഒരു സ്നേഹം ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. പക്ഷേ ഈ രണ്ടു ദിവസം ഞാൻ മനസ്സിലാക്കി ഞാൻ വിചാരിച്ചതിനേക്കാൾ ഇരട്ടിയുടെ ഇരട്ടിയാണ് ലോകത്തുള്ള എത്രയോ മലയാളികളാണ് എനിക്ക് വേണ്ടി സംസാരിച്ചത്, എനിക്ക് വേണ്ടി കമന്റ് ഇട്ടത്, എനിക്ക് വേണ്ടി പോസ്റ്റ് ഇട്ടത്, എന്നെ ഇത്രയധികം ആളുകൾ സ്നേഹിക്കുന്നു എന്ന തിരിച്ചറിവ് എനിക്ക് ഈ രണ്ടു ദിവസം കൊണ്ടുണ്ടായി.

പല മേഖലയിൽ നിന്നുള്ളവരാണ് എനിക്ക് വേണ്ടി പ്രതികരിച്ചത് എന്നുള്ളതാണ് സാധാരണ മനുഷ്യരും ഒരുപാട് എഴുത്തുകാരും കലാകാരന്മാരും ഒക്കെ എനിക്ക് വേണ്ടി പ്രതികരിച്ചു എല്ലാ മലയാളികളോടും ഉള്ള നന്ദി ഞാൻ പറയുകയാണ്. മണ്ഡോദരി എന്ന പേര് എനിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരു പേര് തന്നെയാണ്. എന്നെ മലയാളികൾ ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞ എന്റെ കഥാപാത്രമാണ്. ഒരു കഥാപാത്രത്തിന്റെ പേരിൽ ഒരാൾ അറിയപ്പെടുക എന്നുള്ളത് എന്നെ സംബന്ധിച്ച് നാണക്കേടല്ല ഞാൻ വളരെ അഭിമാനത്തോടുകൂടി പറയും. ഞാൻ എവിടെ ചെന്നാലും എന്നെ മണ്ഡോദരി എന്നും മണ്ഡു എന്നും സ്നേഹത്തോടുകൂടി വിളിക്കുന്ന മലയാളികൾ ഉണ്ട്. ഒരു നിറത്തിന്റെയോ അല്ലെങ്കിൽ ഒരു ജാതിയുടെയോ ഒരാളുടെ ശാരീരിക പ്രത്യേകതകൾ ഇപ്പോ ഒരാൾക്ക് തടിയുണ്ടാകും അല്ലെങ്കിൽ മെലിഞ്ഞിട്ടായിരിക്കും ഒരാൾ കറുത്തിട്ടായിരിക്കും ഒരാൾ വെളുത്തിട്ടായിരിക്കും അതൊന്നുമല്ല കലയുടെ മാനദണ്ഡം ഒരു കഴിവിന്റെ മാനദണ്ഡം എന്ന് ആ രീതിയിലാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്,' സ്നേഹ പറഞ്ഞു.

Actress Sneha has stated that neither skin color nor caste should be criteria for judging art. Emphasising inclusivity, she said true art is defined by talent, expression, and honesty, not social identity, and called for equal respect for all artists.

dot image
To advertise here,contact us
dot image