ഇതാണ് വിജയ്‌ അണ്ണന്റെ പവർ! 'ജനനായകൻ' റിലീസിനായി അണിനിരന്ന് തമിഴ്‌സിനിമാലോകം

'ജനനായകൻ റിലീസ് ചെയ്യുന്ന ദിവസമാണ് യഥാർത്ഥ ആഘോഷം ആരംഭിക്കുന്നത്' എന്നായിരുന്നു നടൻ സിമ്പുവിന്റെ പോസ്റ്റ്

ഇതാണ് വിജയ്‌ അണ്ണന്റെ പവർ! 'ജനനായകൻ' റിലീസിനായി അണിനിരന്ന് തമിഴ്‌സിനിമാലോകം
dot image

വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം നേരത്തെ ജനുവരി 9 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴിതാ കോടതിയിൽ നിന്ന് പ്രദർശനാനുമതി ലഭിച്ചിട്ടും ചിത്രത്തിനെതിരെ അപ്പീലുമായി പോകുകയാണ് സെൻസർ ബോർഡ്. എന്നാൽ വിവാദങ്ങൾ കത്തിനിൽക്കുമ്പോഴും ജനനായകനും ദളപതി വിജയ്ക്കും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ് സിനിമാലോകം.

രവി മോഹൻ, വെങ്കട്ട് പ്രഭു, ഹരീഷ് കല്യാൺ, സിലമ്പരശൻ തുടങ്ങി തമിഴിലെ മുൻനിര നടന്മാരും സംവിധായകരും ജനനായകന് പിന്തുണയുമായി എത്തി. വിജയ് ചിത്രം എന്നാണോ പുറത്തിറങ്ങുന്നത് അന്നാണ് പൊങ്കൽ എന്നാണ് രവി മോഹൻ എക്സിൽ കുറിച്ചത്. എന്തൊക്കെ പ്രശ്നമുണ്ടായാലും ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിടവാങ്ങൽ ആയിരിക്കും ജനനായകൻ എന്നാണ് വെങ്കട്ട് പ്രഭു പോസ്റ്റ് ചെയ്തത്.

'തിരിച്ചടികൾ ഒരിക്കലും നിങ്ങളെ തളർത്തിയിട്ടില്ല. ഇതിനേക്കാൾ വലിയ കൊടുങ്കാറ്റുകൾ നിങ്ങൾ കടന്നുപോയിട്ടുണ്ട്. 'ജനനായകൻ റിലീസ് ചെയ്യുന്ന ദിവസമാണ് യഥാർത്ഥ ആഘോഷം ആരംഭിക്കുന്നത്' എന്നായിരുന്നു നടൻ സിമ്പുവിന്റെ പോസ്റ്റ്. ഇവർക്കൊപ്പം നിരവധി സിനിമാപ്രേമികളും ആരാധകരും വിജയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. സ്വന്തം ചിത്രം പരാശക്തി ജനനായകന് ഒപ്പമിറങ്ങുമ്പോഴും വിജയ് ചിത്രത്തിനെ അഭിനന്ദിക്കാൻ മനസ് കാണിച്ച രവി മോഹനെ എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. തമിഴ് സിനിമയുടെ ഒത്തൊരുമയെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് കമന്റുകൾ. സിനിമയ്ക്ക് ഇത് കഷ്ടകാലമാണെന്നും പരസ്പരമുള്ള ആരാധകപ്പോരും രാഷ്ട്രീയവും സിനിമ മേഖലയെ തകർക്കുകയാണെന്നും ആണെന്നാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ് പ്രതികരിച്ചത്. വലിയ സിനിമകളുടെ റിലീസ് മാറ്റിവയ്ക്കുന്നത് ഇൻഡസ്ട്രിയെത്തന്നെ തകർക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ravi mohan. simbu

അതേസമയം, വിജയ് ചിത്രം ജനനായകന് മദ്രാസ് ഹൈക്കോടതി പ്രദർശനാനുമതി നൽകിയതിന് പിന്നാലെ അപ്പീലുമായി സെൻസർ ബോർഡ്. ജസ്റ്റിസ് പിടി ആശയുടെ വിധിക്ക് എതിരെയാണ് സെൻസർ ബോർഡ് അപ്പീൽ നൽകിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. അപ്പീല്‍ നല്‍കാന്‍ സിബിഎഫ്സിക്ക് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനുമതി നല്‍കുകയായിരുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും CBFC ഉന്നയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.15 ന് ഈ ഹർജിയിൽ വാദം കേൾക്കുമെന്നാണ് വിവരം.

നിബന്ധനകളോടെയാണ് ഹൈക്കോടതി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നൽകിയത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് വിവരം. കോടതി നടപടികൾ കേൾക്കാനായി നടൻ വിജയ്‌യും ഓൺലൈനിൽ ഹാജരായിരുന്നു. സിനിമയ്‌ക്കെതിരായി സെൻസർ ബോർഡ് എടുത്ത തീരുമാനത്തെ ഹൈക്കോടതി വിമർശിച്ചിട്ടുണ്ട്. ഇത്തരം പരാതികൾ ചട്ടവിരുദ്ധമാണെന്നും ഇതൊന്നും എന്റർടെയ്ൻ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. സെൻസർ ബോർഡ് ചെയർമാൻ ആണ് ചിത്രത്തിനെ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്. എന്നാൽ സെൻസർ ബോർഡ് ചെയർമാന് അതിന് അധികാരമില്ലെന്നും ഇല്ലാത്ത അധികാരമാണ് ചെയർമാൻ ഉപയോഗിച്ചതെന്ന വിമർശനവും ഹൈക്കോടതി ഉയർത്തിയിട്ടുണ്ട്.

Content Highlights: Ravi Mohan, Silambarasan, karthik subbaraj, venkat prabhu supports jananayakan and vijay

dot image
To advertise here,contact us
dot image