

മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് സൂര്യ. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി അത്ര നല്ല സമയമല്ല സൂര്യക്ക്. തുടർപരാജയങ്ങളും മോശം സിനിമകളും നടനെ പിന്നോട്ടടിക്കുന്നുണ്ട്. എന്നാലിപ്പോൾ വമ്പൻ സംവിധായകരുമൊത്ത് ഗംഭീര തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് സൂര്യ. നിരവധി മലയാളി സംവിധായകരുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് സൂര്യ.
നിലവിൽ ജിത്തു മാധവൻ ചിത്രത്തിൽ ആണ് സൂര്യ അഭിനയിക്കുന്നത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിൻ ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. സുഷിൻ ശ്യാം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സൂര്യയുടെ ഒരു കിടിലൻ റോൾ തന്നെ പ്രതീക്ഷിക്കാം എന്ന സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. ആവേശത്തിന് ശേഷം ജീത്തു ഒരുക്കുന്ന സിനിമ ആയതിനാൽ തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്.
ഇതിന് പുറമെ നഹാസ് ഹിദായത്, അമൽ നീരദ് എന്നിവരുടെ പേരുകളും അടുത്ത സൂര്യ ചിത്രത്തിന്റെ സംവിധാന സ്ഥാനത്തേക്ക് ഉയർന്ന്കേൾക്കുന്നുണ്ട്. ഇവർക്ക് പുറമേ ടൂറിസ്റ്റ് ഫാമിലി ഒരുക്കിയ അഭിഷൻ ജീവിന്ത്, മാരി സെൽവരാജ്, വിവേക് ആത്രേയ തുടങ്ങിയവരുടെ പേരുകളും സൂര്യ ചിത്രത്തിന്റെ സംവിധാന സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്.
#Suriya’s lineup and the buzz around the upcoming directors list feel like a WWE Royal Rumble match.. 😄 But one thing is very clear.. He’s going to strike back big, one after another, with an excellent choice of directors.. 💥🤝
— Laxmi Kanth (@iammoviebuff007) February 8, 2026
Confirmed Lineup..🎥
• #Karuppu - With… pic.twitter.com/V3vatgnuQB
നിലവിൽ കറുപ്പ്, വെങ്കി അറ്റ്ലൂരി ചിത്രം എന്നിവയാണ് ഉടൻ പുറത്തിറങ്ങാനുള്ള സൂര്യ സിനിമകൾ. ലക്കി ഭാസ്കറിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണത്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്. നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രമാണ് കറുപ്പ്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവൽ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്.
Content Highlights: Suriya upcoming films with amal neerad, nahas and Jithu madhavan