കിടിലൻ പ്രൊപ്പോസൽ അതിലും അടിപൊളി റിജക്ഷൻ, ആരാധകർ ആഘോഷിക്കുന്നത് നീലാംബരിയുടെ ആറ്റിറ്റ്യൂഡ്, ആവേശമായി പടയപ്പ

നീലാംബരിയുടെ പഞ്ച് ഡയലോഗിനൊത്ത് ആർപ്പുവിളിക്കുകയും ഗാനങ്ങൾക്കൊത്ത് ഡാൻസ് ചെയ്യുകയും ചെയ്യുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്

കിടിലൻ പ്രൊപ്പോസൽ അതിലും അടിപൊളി റിജക്ഷൻ, ആരാധകർ ആഘോഷിക്കുന്നത് നീലാംബരിയുടെ ആറ്റിറ്റ്യൂഡ്, ആവേശമായി പടയപ്പ
dot image

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം വീണ്ടും തിയേറ്ററിൽ എത്തിയിരുന്നു. വമ്പൻ വരവേൽപ്പാണ് തലൈവർ ആരാധകർ സിനിമയ്ക്ക് നൽകുന്നത്.

സിനിമയിലെ പാട്ടുകളും മാസ് സീനുകളും സോഷ്യൽ മീഡിയിൽ ട്രെൻഡിങ് ആണ്. രജനികാന്തിന്റെ സ്റ്റൈൽ മാത്രമല്ല രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരിയുടെ ആറ്റിറ്റ്യൂഡിനും കയ്യടികൾ ലഭിക്കുന്നുണ്ട്. നേരത്തെ നീലാംബരിയാകാൻ ഐശ്വര്യ റായിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ അത് നാടകത്തെ പോയത് കൊണ്ടാണ് രമ്യയിലേക്ക് എത്തിയതെന്നും രജനി പറഞ്ഞിരുന്നു. ഐശ്വര്യയെക്കാൾ നീലാംബരിയുടെ വേഷം രമ്യയ്‌ക്കാൻ ചേരുന്നതെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്.

തിയേറ്ററിനകത്തെ ആഘോഷങ്ങളുടെ വിഡിയോകളും ചിത്രങ്ങളും രജനി ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. വമ്പൻ റിലീസ് ആണ് സിനിമയ്ക്ക് തമിഴ്നാട്ടിൽ ലഭിച്ചിരിക്കുന്നത്. രജനിയുടെ പഞ്ച് ഡയലോഗിനൊത്ത് ആർപ്പുവിളിക്കുകയും ഗാനങ്ങൾക്കൊത്ത് ഡാൻസ് ചെയ്യുകയും ചെയ്യുന്ന തലൈവർ ആരാധകരെ വിഡിയോയിൽ കാണാം. തമിഴ്‌നാട്ടിലെ എല്ലാ റീ റിലീസ് റെക്കോർഡുകളെയും പടയപ്പ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

സൗന്ദര്യ, ലക്ഷ്മി, രാധ രവി, അബ്ബാസ് തുടങ്ങി നിരവധി താരനിര അണിനിരന്ന സിനിമയാണ് പടയപ്പ. അഞ്ച് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടി. സിനിമയുടെ സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും എ ആർ റഹ്മാനാണ് ഒരുക്കിയത്. പുറത്തിറങ്ങി വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും സിനിമയ്ക്ക് നിരവധി ആരാധകരാണുള്ളത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ നടക്കുകയാണെന്ന് നേരത്തെ രജനി വെളിപ്പെടുത്തിയിരുന്നു. 'സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥയെപ്പറ്റിയുള്ള ചർച്ചകൾ നടക്കുകയാണ്. 'പടയപ്പ 2 -നീലാംബരി' എന്നാണ് കഥയുടെ പേര്. സിനിമയുടെ കഥയും മറ്റു കാര്യങ്ങളും കൃത്യമായി വന്നാൽ ആരാധകർക്ക് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം', എന്നായിരുന്നു രജനിയുടെ വാക്കുകൾ.

Content Highlights: Rajinikanth's Padayappa is a celebration in theaters

dot image
To advertise here,contact us
dot image