

മലയാളത്തില്‍ ഒടിടി റീലിസിനായി കാത്തിരിക്കുന്ന ചിത്രങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്. ജനുവരി 23 ന് റിലീസായ സിനിമ മാസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഒടിടിയില്‍ എത്തിയിരുന്നില്ല. ഇതിനെച്ചൊല്ലി നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. നേരത്തെ സിനിമയുടെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും തുടര്‍ന്ന് അപ്‌ഡേറ്റ് ഒന്നും വന്നിരുന്നില്ല. പിന്നീട് സീ 5 ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം നേടി എന്ന വാര്‍ത്തകള്‍ വന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായിരിക്കുകയാണ്. സീ 5 ലൂടെയാണ് തന്നെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്ലാറ്റ്‌ഫോം നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയും ഈ സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചു. ഡിസംബര്‍ 19നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
The Most Awaited Movie Is Here!!! എന്ന ക്യാപ്ഷനോടാണ് ഒടിടി റിലീസ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
ഇതോടെ ആവേശത്തിലായിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. ചിത്രം ഒടിടിയില്‍ എത്താത്തതിന്റെ നിരാശയെല്ലാം ഇതോടെ തീര്‍ന്നു എ്ന്നാണ് ആരാധകരുടെ കമന്റുകള്‍.

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്ന ചിത്രത്തില്‍, ഇവര്‍ക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 19.2 കോടി രൂപയാണ് മമ്മൂട്ടി പടത്തിന്റെ നിര്‍മാണ ചെലവ്.
ഡൊമിനിക്ക് ആന്റ് ദ ലേഡീസ് പഴ്‌സിന്റെ ഒടിടി റിലീസ് വന്നതോടെ ഒടിടിയിലെത്താത്ത ബസൂക്കയെ കുറിച്ചും കമന്റുകള്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. വൈകാതെ ഈ ചിത്രവും സ്ട്രീമിങ്ങിന് എത്തുമെന്നാണ് വിവരങ്ങള്‍.
Content Highlights: Mammootty's Dominic and the Ladies Purse OTT streaming date out