

രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് 'പടയപ്പ'. കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമ റീ റിലീസിന് തയ്യാറെടുക്കുന്ന വേളയിൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ രജനികാന്ത്.
സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ നടക്കുകയാണെന്ന് രജനി പറഞ്ഞു. 'തിയേറ്ററിന്റെ ഗേറ്റ് എല്ലാം തകർത്ത് ലേഡീസ് വന്നു കണ്ട സിനിമയാണ് പടയപ്പ. പടയപ്പ രണ്ടാം ഭാഗം എന്തുകൊണ്ട് ചെയ്തുകൂടാ എന്നൊരു ഐഡിയ എനിക്ക് ഉണ്ടായി. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥയെപ്പറ്റിയുള്ള ചർച്ചകൾ നടക്കുകയാണ്. 'പടയപ്പ 2 -നീലാംബരി' എന്നാണ് കഥയുടെ പേര്. സിനിമയുടെ കഥയും മറ്റു കാര്യങ്ങളും കൃത്യമായി വന്നാൽ ആരാധകർക്ക് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം', രജനിയുടെ വാക്കുകൾ. റീ റിലീസിനോട് അനുബന്ധിച്ച് പുറത്തുവിട്ട സ്പെഷ്യൽ വിഡിയോയിൽ ആണ് താരം രണ്ടാം ഭാഗത്തിനെക്കുറിച്ച് മനസുതുറന്നത്.
"We are planning for #Padayappa2, titled as #Neelambari, story discussion is going on😲. As far as I know Padayappa was the film where Ladies has broken the theatres gate and watched the film❤️🔥. I didn't give the film for any OTT"
— AmuthaBharathi (@CinemaWithAB) December 8, 2025
- Superstar #Rajinikanth pic.twitter.com/yWMoBYakGp

ഡിസംബർ 12 ന് രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് സിനിമ റീ റിലീസ് ചെയ്യുന്നത്. സൗന്ദര്യ, ലക്ഷ്മി, രാധ രവി, അബ്ബാസ് തുടങ്ങി നിരവധി താരനിര അണിനിരന്ന സിനിമയാണ് പടയപ്പ. അഞ്ച് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടി. സിനിമയുടെ സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും എ ആർ റഹ്മാനാണ് ഒരുക്കിയത്. പുറത്തിറങ്ങി വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും സിനിമയ്ക്ക് നിരവധി ആരാധകരാണുള്ളത്.
Content Highlights: Padayappa second part in works says rajini