അജിത്തിനൊപ്പം ഫോട്ടോ എടുക്കാനുള്ള ക്യൂ ആണോ ഇത്.. വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

അജിത്തിനൊപ്പം ഫോട്ടോ എടുക്കാനുള്ള ക്യൂ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

അജിത്തിനൊപ്പം ഫോട്ടോ എടുക്കാനുള്ള ക്യൂ ആണോ ഇത്.. വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
dot image

അഭിനയം പോലെ തന്നെ യാത്രകളോടും കാറുകളോടും റേസിങ്ങിനോടുമുള്ള നടൻ അജിത്കുമാറിന്റെ ഇഷ്ടം എല്ലാവർക്കും സുപരിചിതമാണ്. സ്വന്തമായി റേസിം​ഗ് ടീം പ്രഖ്യാപിച്ച നടൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മുഴുവൻ റേസിങ്ങിൽ ആണ്. സ്പെയിനിലെ സർക്യൂട്ട് ഡി ബാർസലോണയിൽ അടുത്തിടെ നടന്ന റേസിങ്ങിൽ നടനെ കാണാൻ തടിച്ചുകൂടിയ ആരാധകരിൽ ഒരാൾക്ക് അജിത്ത് താക്കീത് നൽകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ, റേസിങ്ങിന് ശേഷം നടനൊപ്പം നിന്ന് ഫോട്ടോ മിടുക്കൻ എത്തിയവരുടെ ക്യൂ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അത്രയും ആരാധകർക്കൊപ്പം നിന്ന് നടൻ ക്ഷമയോടെ ഫോട്ടോ എടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. റേസിംഗ് കഴിഞ്ഞതിന്റെ ഒരു ക്ഷീണവും പരിഭവവും ഒന്നും തന്നെ നടൻ ആരോടും കാണിക്കുന്നില്ല. അജിത് ഇത്രയും സിംപിൾ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിയമം ഉപേക്ഷിക്കുകയാണെങ്കിൽ പോലും നടനോടുള്ള പ്രേക്ഷകരുടെ ആരാധനയ്ക്ക് ഒരു കുറവും സംഭവിക്കില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ.

ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.

Content Highlights: Social media shocked by queue to take photo with Ajith

dot image
To advertise here,contact us
dot image