പൃഥ്വിരാജും ഷമ്മി തിലകനും കട്ടയ്ക്ക്, 'വിലായത്ത് ബുദ്ധ' ബോക്സ് ഓഫീസിൽ നിന്ന് എത്ര നേടി?

വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും ഉയരാനാണ് സാധ്യത

പൃഥ്വിരാജും ഷമ്മി തിലകനും കട്ടയ്ക്ക്, 'വിലായത്ത് ബുദ്ധ' ബോക്സ് ഓഫീസിൽ നിന്ന് എത്ര നേടി?
dot image

പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന 'വിലായത്ത് ബുദ്ധ' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 3.2 കോടിയാണ് വിലായത്ത് ബുദ്ധ ഇതുവരെ നേടിയിരിക്കുന്നത്. ഞായറാഴ്‍ച മാത്രം 75 ലക്ഷത്തോളം ചിത്രം നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഇനിയും ഉയരാനാണ് സാധ്യത.

ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഷമ്മി തിലകന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് സിനിമ എന്നാണ് ആരാധകർ പറയുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ഉർവ്വശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം.

ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ 'ബെല്‍ബോട്ടം' ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.

Content Highlights: Box office figures of Vilayat Buddha

dot image
To advertise here,contact us
dot image