ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിലെ തകർച്ച, നിങ്ങളുടെ മ്യൂച്വൽ ഫണ്ടിനെ ബാധിക്കുമോ?

ഫെബ്രുവരി അവസാനത്തോടെ ബാങ്കിന്റെ ഓഹരി മൂല്യം ഏകദേശം 16-20% വരെ താഴ്ന്നു

ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിലെ തകർച്ച, നിങ്ങളുടെ മ്യൂച്വൽ ഫണ്ടിനെ ബാധിക്കുമോ?
dot image

ചണ്ഡീഗഡ് ശാഖയിൽ നടന്ന 590 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓഹരി വിലയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2026 ഫെബ്രുവരി അവസാനത്തോടെ ബാങ്കിന്റെ ഓഹരി മൂല്യം ഏകദേശം 16-20% വരെ താഴ്ന്നു.

idfc first bank

ഈ ഇടിവ് ബാങ്കിനെ മാത്രമല്ല, ഈ ബാങ്കിന്റെ ഓഹരികളിൽ പണം നിക്ഷേപിച്ചിട്ടുള്ള പല മ്യൂച്വൽ ഫണ്ടുകളെയും ബാധിച്ചിട്ടുണ്ട്. ഒരു കൊട്ടയിലെ ഒരു മാമ്പഴം ചീഞ്ഞാൽ അത് ആ കൊട്ടയുടെ മൊത്തം മൂല്യത്തെ ബാധിക്കുന്നത് പോലെയാണ് ഇത്.

ഐ ഡി എഫ് സി കുട്ടയിൽ ഒന്ന് മാത്രം

നമ്മൾ മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കുമ്പോൾ, ആ ഫണ്ട് മാനേജർ ആ പണം ഉപയോഗിച്ച് പല കമ്പനികളുടെയും (ഉദാഹരണത്തിന് ടാറ്റ, റിലയൻസ്, ഐഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ) ഓഹരികൾ വാങ്ങി വെക്കുന്നു. ഇതിനെയാണ് പോർട്ട്‌ഫോളിയോ എന്ന് വിളിക്കുന്നത്. നിങ്ങൾ നിക്ഷേപിച്ച ഒരു മ്യൂച്വൽ ഫണ്ടിന്റെ പക്കൽ 100 രൂപയുണ്ടെന്ന് കരുതുക. അതിൽ 5 രൂപ അവർ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.ഇപ്പോൾ ബാങ്കിലെ തട്ടിപ്പ് വാർത്ത വന്നതോടെ ആ 5 രൂപയുടെ മൂല്യം കുറഞ്ഞു (ഏകദേശം 20% ഇടിവ്).അപ്പോൾ നിങ്ങളുടെ ആകെ 100 രൂപയുടെ മൂല്യത്തിലും അതിനനുസരിച്ചുള്ള കുറവ് വരുന്നു.

ചുരുക്കത്തിൽ നിങ്ങളുടെ മ്യൂച്വൽ ഫണ്ട് കമ്പനി ഐഡിഎഫ്‌സി ബാങ്കിൽ എത്രത്തോളം പണം നിക്ഷേപിച്ചിട്ടുണ്ടോ, അത്രത്തോളം ആഘാതം നിങ്ങളുടെ നിക്ഷേപത്തിലും ഉണ്ടാകും. എന്നാൽ മ്യൂച്വൽ ഫണ്ടുകൾ മറ്റു പല കമ്പനികളിലും നിക്ഷേപിക്കുന്നതുകൊണ്ട് , ബാങ്കിന് ഉണ്ടായ അത്രയും വലിയ തകർച്ച (20%) നിങ്ങളുടെ മ്യൂച്വൽ ഫണ്ടിന് ഉണ്ടാവില്ല. ഒരു ചെറിയ കുറവ് മാത്രമേ അനുഭവപ്പെടൂ.

mutual fund

നിക്ഷേപമുള്ള മ്യൂച്വൽ ഫണ്ടുകൾ

താഴെ പറയുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകൾ അവരുടെ നിക്ഷേപത്തിന്റെ വലിയൊരു ഭാഗം ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളവയാണ്. അതിനാൽ, ഈ ഫണ്ടുകളുടെ എൻഎവി കുറയാൻ സാധ്യതയുണ്ട്. മ്യൂച്വൽ ഫണ്ടിന്റെ ഒരു യൂണിറ്റിന്റെ വിലയെയാണ് എൻഎവി എന്ന് പറയുന്നത്. ഫണ്ട് വാങ്ങി വെച്ചിരിക്കുന്ന ഓഹരികളുടെ വില കൂടുമ്പോൾ എൻഎവി കൂടും, വില കുറയുമ്പോൾ എൻഎവി കുറയും. ഐഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില കുത്തനെ താഴേക്ക് പോയതുകൊണ്ട്, ആ ഓഹരികൾ കയ്യിലുള്ള മ്യൂച്വൽ ഫണ്ടുകളുടെ എന്ന വിയിലും ചെറിയ കുറവ് സംഭവിക്കുന്നു.

നിങ്ങൾ മേൽപ്പറഞ്ഞ ഫണ്ടുകളിൽ നിക്ഷേപമുള്ളവരാണെങ്കിൽ, ബാങ്കിന്റെ ഓഹരി വില കുറയുന്നതിനനുസരിച്ച് നിങ്ങളുടെ ഫണ്ടിന്റെ ലാഭത്തിലും ചെറിയ കുറവ് കണ്ടേക്കാം.

mutual fund scheme

സാധാരണ നിക്ഷേപകർ എന്ത് ചെയ്യണം?

വിപണിയിലെ ഈ താൽക്കാലിക മാറ്റം കണ്ട് പരിഭ്രാന്തരായി തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതാണ് ഉചിതം.കാരണം മ്യൂച്ചൽ ഫണ്ട് മാനേജർമാർ ഇത്തരം കാര്യങ്ങൾ എല്ലാം കൈകാര്യം ചെയ്യാൻ വിദഗ്ധരാണ്. അവർക്ക് ഇത്തരം പ്രതിസന്ധികളിൽ എങ്ങിനെ വാങ്ങണമെന്നും, വില്‍ക്കണമെന്നും നന്നായി അറിയാം. അതുകൊണ്ടു ചെറുകിട നിക്ഷേപകർ പേടിക്കേണ്ട ആവശ്യമില്ല. പല മ്യൂച്ചൽ ഫണ്ടുകളിലും ഇത്തരം പ്രശ്നങ്ങൾ മുൻപും വന്നിട്ടുള്ളതാണ്. പക്ഷെ കൊടുങ്കാറ്റിന്റെ സമയത്തും തുടർന്നും നിക്ഷേപിച്ചു കൊണ്ടിരുന്നവർക്കാണ് ദീർഘ കാലത്തിൽ കൂടുതൽ ആദായം ലഭിച്ചത് എന്ന് ചരിത്രം നോക്കിയാൽ മനസിലാകും.

Content Highlights: Following the ₹590 crore financial fraud at the Chandigarh branch, shares of IDFC First Bank witnessed a sharp decline

dot image
To advertise here,contact us
dot image